---
title: "ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം "
english_title: "Herd of wild elephants in residential areas "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233756/herd-of-wild-elephants-in-residential-areas"
published_at: "2024-09-06T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66db1d0145c63_aana.jpg"
keywords: []
---

# ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം 

> **Lead Summary:** ഇരിട്ടി: കീഴ്പ്പള്ളി പുതിയങ്ങാടി മേഖലയിൽ കാട്ടാന കൃഷി നശിപ്പിച്ച സ്ഥലം കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ സന്ദർശിച്ചു. പരിപ്പ് തോട്ടിൽ തോമസ്, കാഞ്ഞരക്കാട്ട് ജോസ് എന്നിവരുടെ കൃഷിയിടത്തിൽ കാട്ടാന കൂട്ടത്തോടെ ഇറങ്ങി നശിപ്പിച്ചിരുന്നു.

## Article Content

ഇരിട്ടി: കീഴ്പ്പള്ളി പുതിയങ്ങാടി മേഖലയിൽ കാട്ടാന കൃഷി നശിപ്പിച്ച സ്ഥലം കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ സന്ദർശിച്ചു. പരിപ്പ് തോട്ടിൽ തോമസ്, കാഞ്ഞരക്കാട്ട് ജോസ് എന്നിവരുടെ കൃഷിയിടത്തിൽ കാട്ടാന കൂട്ടത്തോടെ ഇറങ്ങി നശിപ്പിച്ചിരുന്നു.

കത്തോലിക്കാ കോൺഗ്രസ് എടൂർ മേഖല ഡയറക്ടർ ഫാ.മാത്യു ചക്കിയാരത്ത് മാങ്ങോട് യൂണിറ്റ് ഡയറക്ടർ ഫാ. അബ്രഹാം കൊച്ചുരയ്ക്കൽ, ഗ്ലേബൽ വർക്കിംഗ് കമ്മറ്റി അംഗം ബെന്നി പുതിയാംമ്പുറം, തലശ്ശേരി രൂപത ട്രഷർ സുരേഷ് ജോർജ്, വൈസ് പ്രിസിഡന്റ് ബെന്നി മഠത്തിനകം, എടൂർ മേഖല പ്രിസിഡന്റ് ജോസ് പുത്തൻ പുര, സെക്രട്ടറി ജയിംസ് പാറയിൽ , കുന്നോത്ത് മേഖല വൈസ് പ്രിസിഡന്റ് ഷാജു ഇടശ്ശേരി, ജോഷി പൂവത്തോലിൽ, ഷാജി പഴയ തോട്ടം ബേബി കോലത്ത് ജോസ് ഇലഞ്ഞിക്കൽ ,ജോസ് കെ റ്റി എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233756/herd-of-wild-elephants-in-residential-areas)