സിനിമയിൽ സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണമെന്ന നിർദേശം ബാലിശമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

സിനിമയിൽ സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണമെന്ന നിർദേശം ബാലിശമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ
Sep 6, 2024 09:57 PM | By sukanya

 തിരുവനന്തപുരം: സിനിമയിൽ സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണമെന്ന നിർദേശം അപ്രായോഗികവും അസാധ്യവുമാണെന്ന് നിർമ്മാതാക്കൾ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെട്ട പല നിർദ്ദേശങ്ങളും പ്രായോഗികമല്ലെന്നും ബാലിശമാണെന്നും നിർമ്മാതാക്കൾ പറയുന്നു. ഇക്കാര്യങ്ങൾ ഉൾപ്പെടെ ചൂണ്ടികാണിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് വിശദമായ കത്ത് നൽകി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ചശേഷമാണ് കത്ത് നൽകിയതെന്ന അസോസിയേഷൻ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് ഒരു സിനിമ സംഘടന സർക്കാരിനോട് പ്രതികരിക്കുന്നത്. ഓരോ സിനിമയിലും വിപണിമൂല്യവും സർഗാത്മക മികവും കണക്കാക്കിയാണ് അഭിനേതാക്കൾക്ക് പ്രതിഫലം നിശ്ചയിക്കുന്നത്. സ്ത്രീക്കും പുരുഷനും തുല്യവേതനമെന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ ബാലിശമാണ്. വേതനം തീരുമാനിക്കുന്നത് നിർമാതാവിന്റ വിവേചനാധികാരമാണ്. പുരുഷൻമാരേക്കാൾ പ്രതിഫലം വാങ്ങുന്ന സ്ത്രീകൾ സിനിമയിൽ ഉണ്ടെന്നും കത്തിലുണ്ട്. കഥയിലും കഥാപാത്രത്തിലും സ്ത്രീകൾക്ക് സംവരണം വേണമെന്ന ശുപാർശ പരിഹാസ്യമാണെന്നും ഇത്തരം നിർദേശങ്ങളിൽ വ്യക്തത വേണം എന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കത്തിൽ ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റിയിൽ സിനിമയിൽ സജീവ സാന്നിധ്യം ഉള്ളവരെ കൂടി ഉൾപ്പെടുത്തണമായിരുന്നുവെന്നും കത്തിൽ അസോസിയേഷൻ വിമർശനം ഉന്നയിക്കുന്നുണ്ട്. ഹേമ കമ്മിറ്റി നടത്തിയത് കേവല വിവരശേഖരണമാണെന്നും സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് സുരക്ഷയും സൗകര്യവും ഒരുക്കുന്നുണ്ടെന്നും അസോസിയേഷൻ കത്തിൽ വ്യക്തമാക്കി.

Equal Wages For Men And Women In Cinema Is Childish: Producers

Next TV

Related Stories
ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു

Sep 16, 2024 04:43 PM

ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു

ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു...

Read More >>
തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിക്ക്  പുതിയ കോച്ചുകള്‍ വരുന്നു

Sep 16, 2024 03:54 PM

തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിക്ക് പുതിയ കോച്ചുകള്‍ വരുന്നു

തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിക്ക് പുതിയ കോച്ചുകള്‍ വരുന്നു...

Read More >>
കേളകം മഞ്ഞളാംപുറത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

Sep 16, 2024 02:50 PM

കേളകം മഞ്ഞളാംപുറത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

കേളകം മഞ്ഞളാംപുറത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്...

Read More >>
  മാസ്‌ക് നിര്‍ബന്ധമാക്കി, പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല: മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

Sep 16, 2024 12:00 PM

മാസ്‌ക് നിര്‍ബന്ധമാക്കി, പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല: മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

മാസ്‌ക് നിര്‍ബന്ധമാക്കി, പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല: മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു...

Read More >>
ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ, വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്ക്

Sep 16, 2024 11:24 AM

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ, വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്ക്

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ, വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക...

Read More >>
ഓണം സീസണിൽ റെക്കോർഡ് വിൽപ്പന നടത്തി മിൽമ

Sep 16, 2024 10:44 AM

ഓണം സീസണിൽ റെക്കോർഡ് വിൽപ്പന നടത്തി മിൽമ

ഓണം സീസണിൽ റെക്കോർഡ് വിൽപ്പന നടത്തി...

Read More >>
Top Stories