---
title: "വിമുക്ത ഭടൻമാർക്ക് അവസരം"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233794/applynow"
published_at: "2024-09-07T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dba9147df3a_images.png"
keywords: []
---

# വിമുക്ത ഭടൻമാർക്ക് അവസരം

> **Lead Summary:**  തമിഴ്നാട് പോലീസ് ബോംബ് ഡിറ്റക്ഷൻ ആന്റ് ഡിസ്പോസൽ സ്‌ക്വാഡിന്റെ ഒഴിവിലേക്ക് താല്പര്യമുള്ള വിമുക്തഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

 തമിഴ്നാട് പോലീസ് ബോംബ് ഡിറ്റക്ഷൻ ആന്റ് ഡിസ്പോസൽ സ്‌ക്വാഡിന്റെ ഒഴിവിലേക്ക് താല്പര്യമുള്ള വിമുക്തഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

50 വയസ്സിൽ താഴെയുള്ള വിമുക്തഭടന്മാർ ബോംബ് ഡിറ്റക്ഷൻ ആന്റ് ഡിസ്പോസൽ കോഴ്സ് ചെയ്തതിന്റെ അനുബന്ധ സർട്ടിഫിക്കറ്റിന്റെ പകർപ്പും, കണ്ണൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിന്റെ പകർപ്പും, വിമുക്തഭട തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം സെപ്റ്റംബർ 13 ന് മുമ്പായി കണ്ണൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233794/applynow)