---
title: "വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233814/rain"
published_at: "2024-09-07T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dbcc4222161_download_(72).jpeg"
keywords: []
---

# വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

> **Lead Summary:** **തിരുവനന്തപുരം** :സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ആറു ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.

## Article Content

**തിരുവനന്തപുരം** :സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ആറു ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233814/rain)