---
title: "കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക്‌ഓണം ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233816/thiruvanaththapuram"
published_at: "2024-09-07T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dbce2d72885_download_(5).png"
keywords: []
---

# കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക്‌ഓണം ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകർമ സേനാംഗങ്ങൾക്ക് ഓണം ആഘോഷിക്കാന് സർക്കാരിന്റെ പിന്തുണ. ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്പ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയ്ക്ക് അനുമതി നല്‍കി ഉത്തരവായി.

## Article Content

**തിരുവനന്തപുരം** : സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകർമ സേനാംഗങ്ങൾക്ക് ഓണം ആഘോഷിക്കാന് സർക്കാരിന്റെ പിന്തുണ. ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്പ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയ്ക്ക് അനുമതി നല്‍കി ഉത്തരവായി.

2023ലും ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയിൽ ഈ വര്ഷവും ഉത്സവബത്ത ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടr സർക്കാരിന് കത്തു നല്കിയത് പരിഗണിച്ചാണ് നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233816/thiruvanaththapuram)