---
title: "ഇരുചക്ര വാഹനങ്ങളുടെ സ്പെയർ പാർട്ടുകൾ ഉപയോഗിച്ച് പൂക്കളമൊരുക്കി "
english_title: "Spairpartsfloraldesine"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233900/spairpartsfloraldesine"
published_at: "2024-09-07T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc1141e0587_1000024417.jpg"
keywords: []
---

# ഇരുചക്ര വാഹനങ്ങളുടെ സ്പെയർ പാർട്ടുകൾ ഉപയോഗിച്ച് പൂക്കളമൊരുക്കി 

> **Lead Summary:** **തളിപ്പറമ്പ് : **തളിപ്പറമ്പ് റൂഡ്സെറ്റ് ഇൻസ്റ്റിററ്യൂട്ടിൽ ഇരുചക്ര വാഹന മെക്കാനിക്ക് ബാച്ച് ഇരുചക്ര വാഹനങ്ങളുടെ സ്പെയർ പാർട്ടുകൾ ഉപയോഗിച്ച് പൂക്കളമൊരുക്കി ഓണത്തെ വരവേറ്റു. കഴിഞ്ഞ 15 ദിവസങ്ങളായി ഇരുചക്ര വാഹനങ്ങളുടെ മെക്കാനിക്ക് പരിശീലനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന പഠിതാക്കളാണ് അധ്യാപകൻ M ശ്രീനാഥിൻ്റെ ആശയത്തെ സാക്ഷാത്കരിച്ചത്.

## Article Content

**തളിപ്പറമ്പ് : **തളിപ്പറമ്പ് റൂഡ്സെറ്റ് ഇൻസ്റ്റിററ്യൂട്ടിൽ ഇരുചക്ര വാഹന മെക്കാനിക്ക് ബാച്ച് ഇരുചക്ര വാഹനങ്ങളുടെ സ്പെയർ പാർട്ടുകൾ ഉപയോഗിച്ച് പൂക്കളമൊരുക്കി ഓണത്തെ വരവേറ്റു. കഴിഞ്ഞ 15 ദിവസങ്ങളായി ഇരുചക്ര വാഹനങ്ങളുടെ മെക്കാനിക്ക് പരിശീലനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന പഠിതാക്കളാണ് അധ്യാപകൻ M ശ്രീനാഥിൻ്റെ ആശയത്തെ സാക്ഷാത്കരിച്ചത്.

റൂഡ്സെറ്റ് ഡയറക്ടർ ജയചന്ദ്രൻ.സി.വി. നിലവിളക്കു കൊളുത്തി ഉൽഘാടനം ചെയ്തു. നിലവിളക്കും ഇരുചക്ര വാഹനങ്ങളുടെ സ്പെയർ പാർട്ടുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിൽ കഴിഞ്ഞ കാലങ്ങളിൽ ശ്രീനാഥിൻ്റെ നേതൃത്വത്തിൽ ആകർഷകങ്ങളായ കലാശില്പങ്ങൾ ഉണ്ടാക്കിയത് ഇന്നും ക്യാംപസിൽ മികവോടെ നിലനിൽക്കുന്നുണ്ട്. ശ്രീനാഥ്, അഭിലാഷ് നാരായണൻ, അനിൽ മേനാടത്ത്, നാഗേഷ് മല്ല്യ തുടങ്ങിയവർ പ്രസംഗിച്ചു. മഹേഷ് . എം.എം നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233900/spairpartsfloraldesine)