---
title: "'ദ  ടോട്ടൽ റി കോൾ' ; പൂർവവിദ്യാർഥിസംഗമം  നടത്തും"
english_title: "Totalrecol"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233905/totalrecol"
published_at: "2024-09-07T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc157b512ae_1000024429.jpg"
keywords: []
---

# 'ദ  ടോട്ടൽ റി കോൾ' ; പൂർവവിദ്യാർഥിസംഗമം  നടത്തും

> **Lead Summary:** **പാട്യം : **35വർഷം മുൻപ് 1989 ൽ പാട്യം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ സപ്റ്റംബർ 8-ന് ദ ടോട്ടൽ റി കോൾ എന്ന പേരിൽ ഒരിക്കൽ കൂടി ഒത്തു ചേരുന്നു. സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സൗഹൃദ സംഗം, ഗുരു ജനങ്ങളെ ആദരിക്കൽ, സ്നേഹവിരുന്ന്, അംഗങ്ങളുടെ കലാപരിപാടികൾ. തുടങ്ങിയ പരിപാടികൾ രാവിലെ . 9 മുതൽ ആരംഭിക്കും. മുതിർന്ന അദ്ധ്യാപിക രോഹിണി ടീച്ചർ (ബംഗളൂര്) ഉത്ഘാടനം ചെയ്യും.

## Article Content

**പാട്യം : **35വർഷം മുൻപ് 1989 ൽ പാട്യം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ സപ്റ്റംബർ 8-ന് ദ ടോട്ടൽ റി കോൾ എന്ന പേരിൽ ഒരിക്കൽ കൂടി ഒത്തു ചേരുന്നു. സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സൗഹൃദ സംഗം, ഗുരു ജനങ്ങളെ ആദരിക്കൽ, സ്നേഹവിരുന്ന്, അംഗങ്ങളുടെ കലാപരിപാടികൾ. തുടങ്ങിയ പരിപാടികൾ രാവിലെ . 9 മുതൽ ആരംഭിക്കും. മുതിർന്ന അദ്ധ്യാപിക രോഹിണി ടീച്ചർ (ബംഗളൂര്) ഉത്ഘാടനം ചെയ്യും.

കഴിഞ്ഞ ഫിബ്രവരിയിൽ തുടക്കമിട്ട  പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ തീരുമാനിച്ച  സാമൂഹ്യ സേവനത്തിന്റെ ഭാഗമായി അന്നത്തെ സഹപാഠികളിൽ  സാമ്പത്തികവും ആരോഗ്യപരവുമായ ബുദ്ധിമുട്ടുകളനുഭവിക്കുന്നവരെ സഹായിച്ചു വരികയാണ്. 3 പേര്‍ക്ക് ഇതിനകം  സഹായം നൽകിക്കഴിഞ്ഞു. ഇത്തരം സഹായങ്ങൾ തുടരും. പത്രസമ്മേളനത്തിൽ   സന്തോഷ് പി.നാരായണൻ,എ. മുരളികൃഷ്ണൻ, അനോജ് കുറ്റിച്ചി, കെ.റീന , ടി എം.ഷർളി,  ബിന്ദു മമ്പള്ളി,വി.എം.സുധീഷ് കുമാർ എന്നിവർസംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233905/totalrecol)