---
title: "പരാതി ഉന്നയിച്ച നടിയെ ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ എത്തിച്ച് പരിശോധന "
english_title: "Actress Who Raised Complaint Taken To Edavela Babu's Flat For Inspection "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233924/actress-who-raised-complaint-taken-to-edavela-babus-flat-for-inspection"
published_at: "2024-09-07T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc2445e4648_idavela-babu.jpg"
keywords: []
---

# പരാതി ഉന്നയിച്ച നടിയെ ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ എത്തിച്ച് പരിശോധന 

> **Lead Summary:** കൊച്ചി: ഹേമ റിപ്പോർട്ടിനെ തുടർന്നുണ്ടായ വെളിപ്പെടുത്തലുകളും തുടർന്നുണ്ടായ പോലീസ് കേസുകളും സിനിമ മേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. നിരവധി താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കെതിരെയുമാണ് ലൈംഗികാതിക്രമ പരാതി ഉണ്ടായിട്ടുള്ളത്. എല്ലാ കേസുകളിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. നടിയുടെ പരാതിയെ തുടർന്ന് കേസിൽ അകപ്പെട്ട നടൻ ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി. പരാതി ഉന്നയിച്ച നടിയെ ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ എത്തിച്ചായിരുന്നു പരിശോധന. 

## Article Content

കൊച്ചി: ഹേമ റിപ്പോർട്ടിനെ തുടർന്നുണ്ടായ വെളിപ്പെടുത്തലുകളും തുടർന്നുണ്ടായ പോലീസ് കേസുകളും സിനിമ മേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. നിരവധി താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കെതിരെയുമാണ് ലൈംഗികാതിക്രമ പരാതി ഉണ്ടായിട്ടുള്ളത്. എല്ലാ കേസുകളിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. നടിയുടെ പരാതിയെ തുടർന്ന് കേസിൽ അകപ്പെട്ട നടൻ ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി. പരാതി ഉന്നയിച്ച നടിയെ ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ എത്തിച്ചായിരുന്നു പരിശോധന. 

ഇവിടെനിന്ന് രേഖകൾ പിടിച്ചെടുത്തുവെന്നാണ് അന്വേഷണസംഘത്തിൽനിന്നും ലഭിക്കുന്ന വിവരം. പരാതിക്കാരിയായ യുവതിയെ ഫ്ലാറ്റിലെത്തിച്ചായിരുന്നു പരിശോധന. ഫ്ലാറ്റിന്റെ താക്കോൽ ഇടവേള ബാബു നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് അന്വേഷണസംഘത്തിന്റെ നടപടി. അമ്മയിലെ അം​ഗത്വവുമായി ബന്ധപ്പെട്ട ഫോം പൂരിപ്പിക്കാനായി ഫ്ലാറ്റിലെത്തിച്ച് ലൈം​ഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ ആരോപണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233924/actress-who-raised-complaint-taken-to-edavela-babus-flat-for-inspection)