---
title: "പത്താംതരം, പ്ലസ്ടു തുല്യതാ രജിസ്‌ട്രേഷൻ ഫെബ്രുവരി 28 വരെ"
english_title: "Thulyatha 10th class registration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23393/thulyatha-10th-class-registration"
published_at: "2022-01-30T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f5f7ff4cca2_images - 2022-01-30T075908.611.jpeg"
keywords: []
---

# പത്താംതരം, പ്ലസ്ടു തുല്യതാ രജിസ്‌ട്രേഷൻ ഫെബ്രുവരി 28 വരെ

> **Lead Summary:** കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ കേന്ദ്രത്തിൽ 2021-23 വർഷത്തെ പത്താംതരം, പ്ലസ്ടു തുല്യതാ കോഴ്‌സിന്റെ പുതിയ രജിസ്‌ട്രേഷൻ ആരംഭിച്ചു.

## Article Content

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ കേന്ദ്രത്തിൽ 2021-23 വർഷത്തെ പത്താംതരം, പ്ലസ്ടു തുല്യതാ കോഴ്‌സിന്റെ പുതിയ രജിസ്‌ട്രേഷൻ ആരംഭിച്ചു.

17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർക്ക് പത്താംതരം തുല്യതാ കോഴ്‌സിനും 22 വയസ് പൂർത്തിയായ പത്താംതരം വിജയിച്ചവർക്ക് ഹയർ സെക്കണ്ടറി തുല്യതാ കോഴ്‌സിനും പഠനം നടത്താം. ഫെബ്രുവരി ഒന്ന് മുതൽ 28 വരെ രജിസ്റ്റർ ചെയ്യാം. പത്താംതരം തുല്യതാ കോഴ്‌സിന് 1850 രൂപയും ഹയർ സെക്കണ്ടറിക്ക് 2500 രൂപയുമാണ് ഫീസ്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എസ് സി/എസ് ടി/ ഭിന്നേശഷി പഠിതാക്കൾക്ക് ഫീസ് സൗജന്യം ലഭിക്കും. ഫോൺ: 9495365907.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23393/thulyatha-10th-class-registration)