---
title: "നിടുംപൊയിൽ-പേരിയ റോഡ് ; കോൺഗ്രസ്‌     പി ഡബ്ല്യൂ ഡി ഓഫീസ് ഉപരോധിച്ചു"
english_title: "Nedumpoyilroad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233941/nedumpoyilroad"
published_at: "2024-09-07T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc32d0e641e_1000024514.jpg"
keywords: []
---

# നിടുംപൊയിൽ-പേരിയ റോഡ് ; കോൺഗ്രസ്‌     പി ഡബ്ല്യൂ ഡി ഓഫീസ് ഉപരോധിച്ചു

> **Lead Summary:**  **കണ്ണൂർ : **നിടുംപൊയിൽ പേരിയ ചുരം റോഡ്‌ യുദ്ധകാല അടിസ്ഥാനത്തിൽ പുനർനിർമ്മാണം നടത്തുക, താൽക്കാലിക ബദൽ സംവിധാനം അടിയന്തിരമായി പൂർത്തീകരിച്ച് ബസ് ഗതാഗതം പുനരാരംഭിക്കുക, പേരിയ ചുരത്തോടുള്ള അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വയനാട് തവിഞ്ഞാൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ PWD, ഓഫീസ് ഉപരോധിച്ചു.

## Article Content

 **കണ്ണൂർ : **നിടുംപൊയിൽ പേരിയ ചുരം റോഡ്‌ യുദ്ധകാല അടിസ്ഥാനത്തിൽ പുനർനിർമ്മാണം നടത്തുക, താൽക്കാലിക ബദൽ സംവിധാനം അടിയന്തിരമായി പൂർത്തീകരിച്ച് ബസ് ഗതാഗതം പുനരാരംഭിക്കുക, പേരിയ ചുരത്തോടുള്ള അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വയനാട് തവിഞ്ഞാൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ PWD, ഓഫീസ് ഉപരോധിച്ചു.

ഉപരോധ സമരം കെപിസിസി അംഗം രാജീവ്‌ ഉത്ഘാടനം ചെയ്തു. വാളാട് മണ്ഡലം പ്രസിഡന്റ് ടോമി അധ്യക്ഷനായി. വയനാട് DCC ജനറൽ സെക്രട്ടറി എം.ജി ബിജു, ജില്ലാപഞ്ചായത് മെമ്പർ മീനാക്ഷി രാമൻ, തവിഞ്ഞാൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സ്വപ്ന പ്രിൻസ്, വാർഡ് മെമ്പർ ജോബി ജോസഫ്, തവിഞ്ഞാൽ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ജെയിംസ് അടപ്പൂർ, സ്റ്റാൻലി നെല്ലിക്കുന്നേൽ, തോമസ് MM എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233941/nedumpoyilroad)