---
title: "പീ​ഡ​ന​ക്കേ​സി​ൽ മു​കേ​ഷിൻറെ മു​ന്‍​കൂ​ര്‍ ജാ​മ്യം റ​ദ്ദാ​ക്കാൻ അ​ന്വേ​ഷ​ണ സം​ഘം"
english_title: "Probe Team To Cancel Mukesh's Anticipatory Bail In Sexual Assault Case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/233964/probe-team-to-cancel-mukeshs-anticipatory-bail-in-sexual-assault-case"
published_at: "2024-09-07T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc481f4626f_WhatsApp_Image_2024-09-07_at_18.03.15.jpeg"
keywords: []
---

# പീ​ഡ​ന​ക്കേ​സി​ൽ മു​കേ​ഷിൻറെ മു​ന്‍​കൂ​ര്‍ ജാ​മ്യം റ​ദ്ദാ​ക്കാൻ അ​ന്വേ​ഷ​ണ സം​ഘം

> **Lead Summary:**  കൊ​ച്ചി: പീ​ഡ​ന​ക്കേ​സി​ൽ നടനും എം എൽ എയുമായ മു​കേ​ഷിൻറെ മു​ന്‍​കൂ​ര്‍ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ർ​ജി ന​ൽ​കും. സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​രി​ൽ നി​ന്ന് നി​യ​മോ​പ​ദേ​ശം തേ​ടി​യ എ​സ്ഐ​ടി അ​പ്പീ​ൽ ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്. സെ​ഷ​ൻ​സ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​ത് തു​ട​ര​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കും.

## Article Content

 കൊ​ച്ചി: പീ​ഡ​ന​ക്കേ​സി​ൽ നടനും എം എൽ എയുമായ മു​കേ​ഷിൻറെ മു​ന്‍​കൂ​ര്‍ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ർ​ജി ന​ൽ​കും. സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​രി​ൽ നി​ന്ന് നി​യ​മോ​പ​ദേ​ശം തേ​ടി​യ എ​സ്ഐ​ടി അ​പ്പീ​ൽ ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്. സെ​ഷ​ൻ​സ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​ത് തു​ട​ര​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കും.

ഇ​ത് ചൂ​ണ്ടി​കാ​ട്ടി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം അ​പ്പീ​ൽ ന​ൽ​കു​ക. ന​ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ മു​കേ​ഷി​നും ന​ട​ൻ ഇ​ട​വേ​ള ബാ​ബു​വി​നും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​റ​ണാ​കു​ളം സെ​ഷ​ന്‍​സ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​ര​ളം വി​ട​രു​ത്, അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണം എ​ന്നീ ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് മു​കേ​ഷി​ന് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ന​ടി​യു​ടെ പ​രാ​തി കെ​ട്ടു​ക​ഥ​യാ​ണെ​ന്നും ത​ന്നെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യാ​ൻ ശ്ര​മം ന​ട​ത്തി​യെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/233964/probe-team-to-cancel-mukeshs-anticipatory-bail-in-sexual-assault-case)