---
title: "ഓൺലൈൻ കരിയർ ബോധവത്കരണ മാസം"
english_title: "Online career development month"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23401/online-career-development-month"
published_at: "2022-01-30T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f5ff36bf65f_images - 2022-01-30T082957.533.jpeg"
keywords: []
---

# ഓൺലൈൻ കരിയർ ബോധവത്കരണ മാസം

> **Lead Summary:** ജില്ലാ സ്‌കിൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ഓൺലൈൻ കരിയർ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. 'കരിയർ ബോധവത്കരണ മാസം' എന്ന പേരിൽ ഫെബ്രുവരി ഒന്ന് മുതൽ ഒരു മാസം തുടർച്ചയായി എല്ലാ ദിവസവും രാത്രി ഏഴ് മണിക്ക് വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ അവരുടെ അനുഭവം, വിദ്യാഭ്യാസ പശ്ചാത്തലം, കടന്നു വന്ന വഴികൾ തുടങ്ങിയവയെ കുറിച്ച് സംസാരിക്കും. ഈ പരിപാടി ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴി വീക്ഷിക്കാം.

## Article Content

ജില്ലാ സ്‌കിൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ഓൺലൈൻ കരിയർ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. 'കരിയർ ബോധവത്കരണ മാസം' എന്ന പേരിൽ ഫെബ്രുവരി ഒന്ന് മുതൽ ഒരു മാസം തുടർച്ചയായി എല്ലാ ദിവസവും രാത്രി ഏഴ് മണിക്ക് വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ അവരുടെ അനുഭവം, വിദ്യാഭ്യാസ പശ്ചാത്തലം, കടന്നു വന്ന വഴികൾ തുടങ്ങിയവയെ കുറിച്ച് സംസാരിക്കും. ഈ പരിപാടി ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴി വീക്ഷിക്കാം.

ഈ പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഹയർ സെക്കൻഡറി, ബിരുദ വിദ്യാർഥികൾക്ക് സൂം ലിങ്ക് വഴി പങ്കെടുക്കാം. സംസ്ഥാനത്തും രാജ്യത്തും വിദേശത്തുമുള്ള വിവിധ കരിയർ സാധ്യതകൾ പരിചയപ്പെടുത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

സിവിൽ സർവീസ്, ശാസ്ത്രം, എഞ്ചിനീയറിങ്ങ്, പ്രതിരോധം, സ്‌പോർട്‌സ്, മാനവിക വിഷയങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ സാധ്യതകൾ സംബന്ധിച്ച് അടുത്തിടെ ഈ മേഖലയിൽ കഴിവ് തെളിയിച്ച യുവതി യുവാക്കൾ അവരുടെ അനുഭവം പങ്കുവെക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23401/online-career-development-month)