---
title: "കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം "
english_title: "Ksrtc services to Santhigiri in Kelakam have been suspended for months "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234024/ksrtc-services-to-santhigiri-in-kelakam-have-been-suspended-for-months"
published_at: "2024-09-07T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc86a5e90fc_ksrtc.jpg"
keywords: []
---

# കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം 

> **Lead Summary:** കേളകം: അടക്കാത്തോട് ശാന്തിഗിരിയിേലക്കുണ്ടായിരുന്ന ഏക കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പുനരാരംഭിച്ചിട്ടില്ല. കുടിയേറ്റ സിരാകേന്ദ്രമായ കേളകം ശാന്തിഗിരിയിലേക്ക് മാനന്തവാടി ഡിപ്പോയിൽ നിന്നും ലാഭകരമായി സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ്സാണ് മാസങ്ങൾക്ക് മുമ്പ് നിർത്തലാക്കിയത്.

## Article Content

കേളകം: അടക്കാത്തോട് ശാന്തിഗിരിയിേലക്കുണ്ടായിരുന്ന ഏക കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പുനരാരംഭിച്ചിട്ടില്ല. കുടിയേറ്റ സിരാകേന്ദ്രമായ കേളകം ശാന്തിഗിരിയിലേക്ക് മാനന്തവാടി ഡിപ്പോയിൽ നിന്നും ലാഭകരമായി സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ്സാണ് മാസങ്ങൾക്ക് മുമ്പ് നിർത്തലാക്കിയത്.

രാവിലെ ആറ് മണിക്ക് ശാന്തിഗിരിയിൽ നിന്ന് പുറപ്പെടുന്ന ബസ് ദൂരദിക്കുകളിലേക്കുള്ള യാത്രക്കാർക്കും, സർക്കാർ ജോലിക്കാർക്കും, വിദ്യാർഥികൾക്കും, തൊഴിലാളികൾക്കും, വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള രോഗികൾക്കും ഉപകാരപ്പെട്ടിരുന്നു. നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി സർവ്വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വകുപ്പ് മന്ത്രിക്ക് ഭീമ ഹർജി നൽകിയിട്ടും പരിഹാരമുണ്ടായില്ല.

ശാന്തിഗിരിയിലേക്കുള്ള ബസ് റൂട്ട് പുനരാരംഭിക്കുന്നതിന് സ്ഥലം എം.എൽ.എ, പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയവർ വകുപ്പ് മന്ത്രിയുമായി ഇടപെട്ട് നടപടിയുണ്ടാക്കണമെന്നും അല്ലാത്തപക്ഷം കർമ്മസമിതി രൂപവൽക്കരിച്ച് രംഗത്തിറങ്ങാനുമാണ് നാട്ടുകാരുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234024/ksrtc-services-to-santhigiri-in-kelakam-have-been-suspended-for-months)