---
title: "ഗുരുവായൂരില്‍ ഇന്ന് 354 വിവാഹങ്ങൾ; സുരക്ഷ സംവിധാനങ്ങളുമായി പോലീസ് "
english_title: "354 marriages to be held in Guruvayur today "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234046/354-marriages-to-be-held-in-guruvayur-today"
published_at: "2024-09-08T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dd0faae3cd9_Guruvayoor-Temple.jpg"
keywords: []
---

# ഗുരുവായൂരില്‍ ഇന്ന് 354 വിവാഹങ്ങൾ; സുരക്ഷ സംവിധാനങ്ങളുമായി പോലീസ് 

> **Lead Summary:** ഗുരുവായൂര്‍: ഗുരുവായൂരില്‍ ഇന്ന് 354 വിവാഹങ്ങൾ നടക്കും. പുലര്‍ച്ചെ നാലു മുതല്‍ ആറ് കല്യാണ മണ്ഡപങ്ങളിലായാകും ഇത്രയും കല്യാണങ്ങൾ നടക്കുക. മണ്ഡപങ്ങളെല്ലാം ശനിയാഴ്ച രാത്രി തന്നെ സജ്ജീകരിച്ചു. വിവാഹകാര്‍മികരായ ആറു കോയ്മമാരും മംഗളവാദ്യ-നാഗസ്വര സംഘങ്ങളും ഞായറാഴ്ച നേരത്തേ തയ്യാറായി. കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. തിരക്ക് നിയന്ത്രിക്കാന്‍ ക്ഷേത്രനടയില്‍ 100 പോലീസുകാരും ദേവസ്വം സുരക്ഷാജീവനക്കാരായി 50 പേരുമുണ്ടാകും.

## Article Content

ഗുരുവായൂര്‍: ഗുരുവായൂരില്‍ ഇന്ന് 354 വിവാഹങ്ങൾ നടക്കും. പുലര്‍ച്ചെ നാലു മുതല്‍ ആറ് കല്യാണ മണ്ഡപങ്ങളിലായാകും ഇത്രയും കല്യാണങ്ങൾ നടക്കുക. മണ്ഡപങ്ങളെല്ലാം ശനിയാഴ്ച രാത്രി തന്നെ സജ്ജീകരിച്ചു. വിവാഹകാര്‍മികരായ ആറു കോയ്മമാരും മംഗളവാദ്യ-നാഗസ്വര സംഘങ്ങളും ഞായറാഴ്ച നേരത്തേ തയ്യാറായി. കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. തിരക്ക് നിയന്ത്രിക്കാന്‍ ക്ഷേത്രനടയില്‍ 100 പോലീസുകാരും ദേവസ്വം സുരക്ഷാജീവനക്കാരായി 50 പേരുമുണ്ടാകും.

പോലീസുകാരെ ശനിയാഴ്ച രാത്രിതന്നെ പലയിടങ്ങളിലായി വിന്യസിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ വൈകീട്ട് ഗുരുവായൂരിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി. പോലീസുകാര്‍ക്ക് എ.സി.പി. ടി.പി. സിനോജ് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. തൊണ്ണൂറോളം ലോഡ്ജുകൾക്ക് മുന്നിലും വിവാഹഹാളുകൾക്ക് സമീപത്തും തിരക്കുണ്ടാകുമെന്നതിനാല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234046/354-marriages-to-be-held-in-guruvayur-today)