---
title: "‘അക്കാദമിക് റൈറ്റിങ്- തിയറി ആൻഡ് പ്രാക്ടീസ്’ എന്ന 3 മാസ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം"
english_title: "Candidates can apply for admission to the 3-month course. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234078/candidates-can-apply-for-admission-to-the-3-month-course"
published_at: "2024-09-08T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dd34febfb74_kannur_university.jpg"
keywords: []
---

# ‘അക്കാദമിക് റൈറ്റിങ്- തിയറി ആൻഡ് പ്രാക്ടീസ്’ എന്ന 3 മാസ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം

> **Lead Summary:** കണ്ണൂർ: സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് താവക്കര ക്യാംപസിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ‘അക്കാദമിക് റൈറ്റിങ്- തിയറി ആൻഡ് പ്രാക്ടീസ്’ എന്ന 3 മാസ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് 23.09.2024 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: ബിരുദം, കോഴ്സ് ഫീസ്: 5000 രൂപ. നിലവിൽ കണ്ണൂർ സർവകലാശാലയുടെ കീഴിൽ മറ്റു കോഴ്സുകൾ പഠിക്കുന്ന, ബിരുദ യോഗ്യതയുള്ള വിദ്യാർഥികൾക്കും അപേക്ഷിക്കാം.

## Article Content

കണ്ണൂർ: സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് താവക്കര ക്യാംപസിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ‘അക്കാദമിക് റൈറ്റിങ്- തിയറി ആൻഡ് പ്രാക്ടീസ്’ എന്ന 3 മാസ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് 23.09.2024 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: ബിരുദം, കോഴ്സ് ഫീസ്: 5000 രൂപ. നിലവിൽ കണ്ണൂർ സർവകലാശാലയുടെ കീഴിൽ മറ്റു കോഴ്സുകൾ പഠിക്കുന്ന, ബിരുദ യോഗ്യതയുള്ള വിദ്യാർഥികൾക്കും അപേക്ഷിക്കാം.

ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും ഗവേഷകർക്കും ഗവേഷണ പേപ്പറുകൾ/ പ്രബന്ധങ്ങൾ തയാറാക്കാൻ ഉപകാരപ്പെടുന്ന കോഴ്സിലേക്ക് ആദ്യം അപേക്ഷിക്കുന്ന 30 പേർക്ക് പ്രവേശനം നൽകും. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 26ന് വൈകിട്ട് 4ന് മുൻപ് സെന്റർ ഫോർ ലൈഫ് ലോങ് ലേണിങ്ങിൽ സമർപ്പിക്കണം. www.kannuruniversity.ac.in.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234078/candidates-can-apply-for-admission-to-the-3-month-course)