---
title: "വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി "
english_title: "Ayurvedameficalcamb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234153/ayurvedameficalcamb"
published_at: "2024-09-08T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dd77ffd2823_1000024821.jpg"
keywords: []
---

# വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി 

> **Lead Summary:** **ഉളിയിൽ : **നാഷണൽ ആയുഷ് മിഷൻ്റെയും നഗരസഭ ഗവ: ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററിൻ്റെയും ഇരിട്ടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ഉളിയിൽ ഗവ:യു.പി. സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു.

## Article Content

**ഉളിയിൽ : **നാഷണൽ ആയുഷ് മിഷൻ്റെയും നഗരസഭ ഗവ: ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററിൻ്റെയും ഇരിട്ടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ഉളിയിൽ ഗവ:യു.പി. സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷനായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ  എ.കെ. രവിന്ദ്രൻ, പി.കെ. ബൽകീസ്, കൗൺസിലർമാരായ ടി.കെ. ഷരീഫ , കോമ്പിൻ അബ്ദുൾ ഖാദർ, പി. ഫൈസൽ, എ.കെ. ഷൈജു, മെഡിക്കൽ ഓഫിസർ. ഡോ. പി. വീണ, നഗരസഭാ സെക്രട്ടറി രാജേഷ് പാലേരി വീട്ടിൽ, പി. സുജാത എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234153/ayurvedameficalcamb)