---
title: "മാലിന്യ മുക്ത നവ കേരളം ജനകീയ ക്യാമ്പയിൻ പായത്ത് യൂത്ത് മീറ്റ് സംഘടിപ്പിച്ചു"
english_title: "Youthmeet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234160/youthmeet"
published_at: "2024-09-08T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dd807fa0aef_1000024829.jpg"
keywords: []
---

# മാലിന്യ മുക്ത നവ കേരളം ജനകീയ ക്യാമ്പയിൻ പായത്ത് യൂത്ത് മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി: **നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത നവകേരളത്തിനായുള്ള ജനകീയ ക്യാമ്പയിന്റെ പ്രവർത്തനം പായം പഞ്ചായത്തിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികളും യുവാക്കളിലും അവബോധം സൃഷ്ടിക്കാനും പ്രയോക്താളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ യൂത്ത് മീറ്റ് സംഘടിപ്പിച്ചു . പഞ്ചായത്തിലെ ഹരിത കർമ്മ സേനയ്ക്കൊപ്പം കുന്നോത്ത് ഇ എം.എസ്. മെമ്മോറിയൽ അപ്ലൈയിഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളാണ് യൂത്ത് മീറ്റിൽ ആദ്യ ഘട്ടത്തിൽ പങ്കാളികളായത്.

## Article Content

**ഇരിട്ടി: **നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത നവകേരളത്തിനായുള്ള ജനകീയ ക്യാമ്പയിന്റെ പ്രവർത്തനം പായം പഞ്ചായത്തിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികളും യുവാക്കളിലും അവബോധം സൃഷ്ടിക്കാനും പ്രയോക്താളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ യൂത്ത് മീറ്റ് സംഘടിപ്പിച്ചു . പഞ്ചായത്തിലെ ഹരിത കർമ്മ സേനയ്ക്കൊപ്പം കുന്നോത്ത് ഇ എം.എസ്. മെമ്മോറിയൽ അപ്ലൈയിഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളാണ് യൂത്ത് മീറ്റിൽ ആദ്യ ഘട്ടത്തിൽ പങ്കാളികളായത്.

കോളജിൽ വച്ച് നടത്തിയ യൂത്ത് മീറ്റ് പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. പ്രമീള അധ്യക്ഷത വഹിച്ചു.ഹരിത കേരളം മിഷൻ' ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക വിഷയാവതരണം നടത്തി. പഞ്ചായത്ത് അംഗം ബിജു കോങ്ങാടൻ , പ്രിൻസിപ്പാൾ ഡോ. വി. അജിത , വി ഇ ഒ ബിനീഷ് വർഗ്ഗീസ്സ്, , ഹരിത കർമ്മസേന കൺസോഷ്യം പ്രസിഡൻ്റ് ഗിരിജ, വിദ്യാർത്ഥി പ്രതിനിധി എം. ആദർശ് എന്നിവർ പ്രസംഗിച്ചു. 

വിദ്യാർത്ഥികളും ഹരിത കർമ്മസേനാംഗങ്ങളും ചേർന്ന് വീടുകലെത്തി ജൈവ, അജൈവ, ദ്രവ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ പ്രധാന്യവും ആവശ്യകതകളും മാലിന്യത്തിൻ്റെ ഭവിഷ്യത്തുകളും ജനങ്ങളെ ബോധവത്കരണം നടത്തി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234160/youthmeet)