---
title: "രാജ്യത്ത് ഇന്നലെ 2,34,281 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു"
english_title: "Covid 19 update india jan 30"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23417/covid-19-update-india-jan-30"
published_at: "2022-01-30T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f61a9dc1b0c_images - 2022-01-30T102648.059.jpeg"
keywords: []
---

# രാജ്യത്ത് ഇന്നലെ 2,34,281 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

> **Lead Summary:** ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഇന്നലെ 2,34,281 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

## Article Content

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഇന്നലെ 2,34,281 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞദിവസം 2,35,000ന് മുകളിലായിരുന്നു കോവിഡ് ബാധിതര്‍. ടിപിആര്‍ 14.50 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 893 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. രോഗമുക്തരുടെ എണ്ണം മൂന്നരലക്ഷം കടന്നു. ഇന്നലെ 3,52,784 പേരാണ് രോഗമുക്തി നേടിയത്.

നിലവില്‍ 18,84,937 പേരാണ് ചികിത്സയില്‍ കഴിയുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1,65,70,60,692 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23417/covid-19-update-india-jan-30)