---
title: "മണത്തണ സ്വദേശിയായ യുവതി ബൈക്ക് അപകടത്തിൽ മരണപ്പെട്ടു "
english_title: "Woman from Manathana dies in bike accident  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234235/woman-from-manathana-dies-in-bike-accident"
published_at: "2024-09-08T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dddafea8bd4_died.jpg"
keywords: []
---

# മണത്തണ സ്വദേശിയായ യുവതി ബൈക്ക് അപകടത്തിൽ മരണപ്പെട്ടു 

> **Lead Summary:** മണത്തണ : കേളകം നാനായിപ്പോയിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ മണത്തണ സ്വദേശിയായ വീട്ടമ്മ മരണപ്പെട്ടു. മണത്തണ മടപ്പുരച്ചാലിലെ കൊല്ലംപ്ലാക്കൽ ഉഷ ആണ് മരണപ്പെട്ടത്. കേളകം മഞ്ഞളാംപുറത്ത് ബന്ധുവീട്ടിൽ നിന്നും മടങ്ങവേയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഉഷയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൂടെ യാത്ര ചെയ്യുകയായിരുന്ന ഭർത്താവ് രാജനും പരിക്കേറ്റിട്ടുണ്ട്. രജീഷ്, ഷിജിൻ എന്നിവർ മക്കളാണ്

## Article Content

മണത്തണ : കേളകം നാനായിപ്പോയിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ മണത്തണ സ്വദേശിയായ വീട്ടമ്മ മരണപ്പെട്ടു. മണത്തണ മടപ്പുരച്ചാലിലെ കൊല്ലംപ്ലാക്കൽ ഉഷ ആണ് മരണപ്പെട്ടത്. കേളകം മഞ്ഞളാംപുറത്ത് ബന്ധുവീട്ടിൽ നിന്നും മടങ്ങവേയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഉഷയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൂടെ യാത്ര ചെയ്യുകയായിരുന്ന ഭർത്താവ് രാജനും പരിക്കേറ്റിട്ടുണ്ട്. രജീഷ്, ഷിജിൻ എന്നിവർ മക്കളാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234235/woman-from-manathana-dies-in-bike-accident)