---
title: "കുടുംബ പ്രശ്നം: അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു"
english_title: "Crime "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234251/crime"
published_at: "2024-09-09T07:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66de544c86eaa_download_(11).jpeg"
keywords: []
---

# കുടുംബ പ്രശ്നം: അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു

> **Lead Summary:** **തിരുവനന്തപുരം**: വർക്കലയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. വർക്കല കാറാത്തല സ്വദേശിയായ 36 വയസ്സുള്ള അജിത് ആണ് മരിച്ചത്. സഹോദരൻ അജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**തിരുവനന്തപുരം**: വർക്കലയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. വർക്കല കാറാത്തല സ്വദേശിയായ 36 വയസ്സുള്ള അജിത് ആണ് മരിച്ചത്. സഹോദരൻ അജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബ പ്രശ്നത്തിൽ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 9.45 നാണ് സംഭവമുണ്ടായത്. തലയ്ക്കും മുഖത്തിനും ഗുരുതരമായ വെട്ടേറ്റ അജിത്തിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അതേസമയം, സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234251/crime)