---
title: "ഏഴിമല റെയിൽവെ മേൽപാലം പ്രവൃത്തി ഇന്ന് ആരംഭിക്കും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234268/kannur"
published_at: "2024-09-09T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66de6a453d985_Screenshot_20240909-085051_Chrome.jpg"
keywords: []
---

# ഏഴിമല റെയിൽവെ മേൽപാലം പ്രവൃത്തി ഇന്ന് ആരംഭിക്കും

> **Lead Summary:**  കുഞ്ഞിമംഗലം പഞ്ചായത്തിൽ ഏഴിമല റെയിൽവെ മേൽപാലം നിർമ്മിക്കുന്ന പ്രവൃത്തി ഇന്ന് ആരംഭിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു. മേൽപാലം നിർമ്മിക്കുന്നതിന് 47.78 കോടി രൂപയാണ് അനുവദിച്ചത്. 525 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന റെയിൽവേ മേൽപാലത്തിന് 10.35 മീറ്റർ വീതിയും ഏഴ് മീറ്റർ വീതിയിൽ റോഡും, ഒന്നര മീറ്റർ വീതിയിൽ ഫുട്പാത്തും നിർമ്മിക്കും.

## Article Content

 കുഞ്ഞിമംഗലം പഞ്ചായത്തിൽ ഏഴിമല റെയിൽവെ മേൽപാലം നിർമ്മിക്കുന്ന പ്രവൃത്തി ഇന്ന് ആരംഭിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു. മേൽപാലം നിർമ്മിക്കുന്നതിന് 47.78 കോടി രൂപയാണ് അനുവദിച്ചത്. 525 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന റെയിൽവേ മേൽപാലത്തിന് 10.35 മീറ്റർ വീതിയും ഏഴ് മീറ്റർ വീതിയിൽ റോഡും, ഒന്നര മീറ്റർ വീതിയിൽ ഫുട്പാത്തും നിർമ്മിക്കും.

ഇരുഭാഗത്തും നാലര മീറ്റർ വീതിയിൽ സർവ്വീസ് റോഡുകളും നിർമ്മിക്കും സ്ഥലം സ്ഥലം ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ 1.51 കോടി രൂപ അനുവദിക്കുകയും സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തീ കരിക്കുകയും ചെയ്തിട്ടുണ്ട്. കൊൽക്കത്തയിലെ ഇൻഫ്ര കൺസ്ട്രൂ ലിമിറ്റഡ് കമ്പനിക്കാണ് നിർമ്മാണ കരാർ. കേരള റെയിൽ ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ (കെ - റെയിൽ) മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ദീർഘ നാളത്തെ കുഞ്ഞിമംഗലം നിവാസികളുടെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. പ്രവൃത്തി വേഗത്തിൽ പൂർത്തികരിക്കാനുളളനടപടി സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു *വൈദ്യുതി മുടങ്ങും* തിങ്കളാഴ്ച ലൈൻ വർക്ക്‌ ഉള്ളതിനാൽ താഴെ ചൊവ്വ, കെ പി ടവർ, അൽ റാഹ' എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ 8.30 മുതൽ മൂന്ന് മണി വരെയും കാഞ്ഞങ്ങാട്ട് പള്ളി, എച്ച് ടി മഹിന്ദ്ര, കുറ്റിക്കകം വായനശാല, നടാൽ ടോഡി ഷോപ്പ്, വിജയ ടിമ്പർ, കൈരളി ഫൈബർ, ദേവകി ടിമ്പർ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234268/kannur)