---
title: "മങ്കി മലേറിയ: ആറളത്ത്‌ ആരോഗ്യ വകുപ്പിന്റെ പരിശോധന"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234291/aralam"
published_at: "2024-09-09T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66de7c07969ba_Picsart_24-09-09_10-08-43-700.jpg"
keywords: []
---

# മങ്കി മലേറിയ: ആറളത്ത്‌ ആരോഗ്യ വകുപ്പിന്റെ പരിശോധന

> **Lead Summary:** **കണ്ണൂർ**: മങ്കി മലേറിയ രോഗം ബാധിച്ച് കുരങ്ങുകളുടെ മരണം റിപ്പോർട്ട്‌ ചെയ്ത ആറളത്ത്‌ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള സംഘം പരിശോധന നടത്തി. ജില്ലാ സർവയലൻസ് ഓഫീസർ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്.

## Article Content

**കണ്ണൂർ**: മങ്കി മലേറിയ രോഗം ബാധിച്ച് കുരങ്ങുകളുടെ മരണം റിപ്പോർട്ട്‌ ചെയ്ത ആറളത്ത്‌ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള സംഘം പരിശോധന നടത്തി. ജില്ലാ സർവയലൻസ് ഓഫീസർ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്.

ആറളം റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസറും വൈൽഡ് ലൈഫ് അസിസ്റ്റന്റ് വാർഡനുമായ രമ്യ രാഘവനിൽ നിന്ന്‌ സംഘം വിവരം ശേഖരിച്ചു.ആറളം വന്യജീവി സങ്കേതം ഭരണകാര്യ കെട്ടിട സമീപത്ത് കഴിഞ്ഞ ആഴ്ചയാണ് നാല് കുരങ്ങൻമാരുടെ ജഡം കാണപ്പെട്ടത്. വയനാട് കുപ്പാടിയിലെ വനം വകുപ്പിന്റെ ലാബിൽ നടന്ന പരിശോധനയെ തുടർന്നാണ് മങ്കി മലേറിയ സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234291/aralam)