---
title: "കെ കെ കുഞ്ഞിരാമ പണിക്കരുടെ ചിത്ര -ശിൽപ്പ പ്രദർശനത്തിന്  തുടക്കമായി"
english_title: "Kkkunjiramanart"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234391/kkkunjiramanart"
published_at: "2024-09-09T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dec0bac3eef_1000025102.jpg"
keywords: []
---

# കെ കെ കുഞ്ഞിരാമ പണിക്കരുടെ ചിത്ര -ശിൽപ്പ പ്രദർശനത്തിന്  തുടക്കമായി

> **Lead Summary:** **കതിരൂർ : **പ്രായത്തെ തോൽപ്പിച്ചു 96-ാം വയസിലും ചിത്രരചനയും ശിൽപ്പ നിർമ്മാണവും ജീവിതചര്യയാക്കിയ ധർമ്മടത്തെ കെ കെ കുഞ്ഞിരാമ പണിക്കരുടെ ചിത്ര -ശിൽപ്പ പ്രദർശനം 'കെ കെ കുഞ്ഞിരാമ പണിക്കർ ബ്രഷ് ആൻഡ് ചിസൽ @ 96' ന് തുടക്കമായി. കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗ്യാലറിയിലാണ് പ്രദർശനം. ചിത്രരചനും ശിൽപ്പനിർമ്മാണവും ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും കുഞ്ഞിരാമ പണിക്കരുടെ ഓരോ ചിത്രങ്ങളും ശിൽപ്പങ്ങളുമെല്ലാം പ്രൊഫഷണൽ ആർട്ടിസ്റ്റുകളെ വെല്ലുന്നതാണ്.

## Article Content

**കതിരൂർ : **പ്രായത്തെ തോൽപ്പിച്ചു 96-ാം വയസിലും ചിത്രരചനയും ശിൽപ്പ നിർമ്മാണവും ജീവിതചര്യയാക്കിയ ധർമ്മടത്തെ കെ കെ കുഞ്ഞിരാമ പണിക്കരുടെ ചിത്ര -ശിൽപ്പ പ്രദർശനം 'കെ കെ കുഞ്ഞിരാമ പണിക്കർ ബ്രഷ് ആൻഡ് ചിസൽ @ 96' ന് തുടക്കമായി. കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗ്യാലറിയിലാണ് പ്രദർശനം. ചിത്രരചനും ശിൽപ്പനിർമ്മാണവും ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും കുഞ്ഞിരാമ പണിക്കരുടെ ഓരോ ചിത്രങ്ങളും ശിൽപ്പങ്ങളുമെല്ലാം പ്രൊഫഷണൽ ആർട്ടിസ്റ്റുകളെ വെല്ലുന്നതാണ്.

ബ്രിട്ടീഷ് ഇന്ത്യയിൽ താലൂക്ക് സർവ്വേയറായി ജോലിയിൽ പ്രവേശിച്ച് 1984 ൽ വയനാട് നിന്നും വിരമിച്ചശേഷം ധർമ്മടം ഗവ മാപ്പിള ജൂനിയർ ബേസിക് സ്കൂളിന് സമീപത്തെ വീട്ടിൽ വിശ്രമംജീവിതത്തിനിടയിൽ കുഞ്ഞിരാമ പണിക്കർ വരച്ച അക്രലിക് മാധ്യമത്തിലുള്ള മുപ്പത് ചിത്രങ്ങളുടെയും തേക്ക് തടിയിൽ തീർത്ത മുപ്പത് ശില്പങ്ങളുമാണ് പ്രദർശനത്തിൽ ഉള്ളത്. സെപ്തംബർ 11 ന് പ്രദർശനം സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234391/kkkunjiramanart)