---
title: "'മനക്കരുത്തേകാൻ തുറന്നവാതിൽ' ഒരുക്കി ജിഎച്ച്എസ്എസ് ഇരിക്കൂർ"
english_title: "Ghsserikkoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234395/ghsserikkoor"
published_at: "2024-09-09T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dec2512ff87_1000025106.jpg"
keywords: []
---

# 'മനക്കരുത്തേകാൻ തുറന്നവാതിൽ' ഒരുക്കി ജിഎച്ച്എസ്എസ് ഇരിക്കൂർ

> **Lead Summary:** **ഇരിക്കൂർ : **മനക്കരുത്തേകാൻ തുറന്നവാതിൽ ഒരുക്കി ജിഎച്ച്എസ്എസ് ഇരിക്കൂർ. വിദ്യാർത്ഥികളിൽ വ്യാപകമാകുന്ന ആത്മഹത്യാ പ്രവണതക്കെതിരെ ബോധവൽക്കരണ സന്ദേശമറിയിച്ച് ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി സ്കൂൾ. എസ്.പി.സി.യുടെ നേതൃത്വത്തിൽ സ്നേഹത്തിൻ്റെ തുറന്ന വാതിൽ ഒരുക്കി വിഷമങ്ങൾ പങ്കുവയ്ക്കാനും തുറന്നു പറയുവാനും കുട്ടികളിലൂടെയും അധ്യാപകരിലൂടെയും സമൂഹത്തിന് മുന്നിൽ സ്നേഹത്തിൻ്റെയും സാന്ത്വനത്തിൻ്റെയും സാധ്യതകൾ പ്രചരിപ്പിക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

## Article Content

**ഇരിക്കൂർ : **മനക്കരുത്തേകാൻ തുറന്നവാതിൽ ഒരുക്കി ജിഎച്ച്എസ്എസ് ഇരിക്കൂർ. വിദ്യാർത്ഥികളിൽ വ്യാപകമാകുന്ന ആത്മഹത്യാ പ്രവണതക്കെതിരെ ബോധവൽക്കരണ സന്ദേശമറിയിച്ച് ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി സ്കൂൾ. എസ്.പി.സി.യുടെ നേതൃത്വത്തിൽ സ്നേഹത്തിൻ്റെ തുറന്ന വാതിൽ ഒരുക്കി വിഷമങ്ങൾ പങ്കുവയ്ക്കാനും തുറന്നു പറയുവാനും കുട്ടികളിലൂടെയും അധ്യാപകരിലൂടെയും സമൂഹത്തിന് മുന്നിൽ സ്നേഹത്തിൻ്റെയും സാന്ത്വനത്തിൻ്റെയും സാധ്യതകൾ പ്രചരിപ്പിക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

എസ് പി സി കണ്ണൂർ റൂറൽ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക വി. സി ശൈലജ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ പി സുനിൽകുമാർ, എസ് പി സി കണ്ണൂർ റൂറൽ പ്രോജക്ട് അസിസ്റ്റൻറ് സി കെ ജയദേവൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ വി വി സുനേഷ്, ടി വത്സലൻ , പി.വി മിനി, എ രേഷ്മ, ദിവ്യ രാഘവൻ , യു.കെ പ്രിയേഷ് , വി. ശിശിര , ദിൽന ചന്ദ്രൻ , അലീന ആന്റണി എന്നിവർ സംസാരിച്ചു. എസ്.പി.സി ശ്രീകണ്ഠപുരം, ഇരിട്ടി , പേരാവൂർ സബ് ഡിവിഷനിലെ എസ്.പി.സി അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.   മ്യൂസിക്കൽ കാമ്പയ്ൻ, അനിമേഷൻ ഡോക്യുമെന്ററി നിർമ്മാണം തുടങ്ങിയ പരിപാടികളും കാമ്പയ്നിന്റെ ഭാഗമായി സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234395/ghsserikkoor)