നടൻ ജയം രവിയും ആര്‍തിയും വിവാഹമോചിതരായി, എനിക്ക് മുൻഗണന പ്രേക്ഷകരെന്ന് താരം

നടൻ ജയം രവിയും ആര്‍തിയും വിവാഹമോചിതരായി, എനിക്ക് മുൻഗണന പ്രേക്ഷകരെന്ന് താരം
Sep 9, 2024 03:56 PM | By Remya Raveendran

നടൻ ജയം രവിയും ഭാര്യ ആര്‍തിയും വിവാഹമോചിതരായി. നടൻ തന്നെയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവാഹമോചന വാർത്ത അറിയിച്ചത്. എന്റെ മുൻഗണന എല്ലായ്‌പ്പോഴും ഒരു കാര്യത്തിനു മാത്രമാണ്. എന്റെ സിനിമകളിലൂടെ പ്രേക്ഷകർക്ക് സന്തോഷവും എന്റർടെയ്ൻമെന്റും നൽകുക. അതു തുടരുമെന്നും താരം കുറിച്ചു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.15 വർഷത്തെ ദാമ്പത്യജീവിതത്തിനാണ് ഇതോടെ വിരാമമായത്.

2009ലായിരുന്നു ആർതിയും ജയം രവിയും തമ്മിലുള്ള വിവാഹം. ആരവ്, അയാൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഇവര്‍ക്കുള്ളത്. ‘‘ഒരുപാടു ചിന്തകൾക്കും ആലോചനകൾക്കും ചർച്ചകൾക്കും ശേഷം, ആരതിയുമായുള്ള വിവാഹബന്ധത്തിൽ നിന്ന് വേർപിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരങ്ങളാണ് ഇതിനു പിന്നിൽ. തീർച്ചയായും ഇത് എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്. ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുതെന്നും ഈ വിഷയം ഞങ്ങളുടെ സ്വകാര്യ കാര്യമായി കാണണമെന്നും അഭ്യർഥിക്കുകയാണ്.

എന്റെ മുൻഗണന എല്ലായ്‌പ്പോഴും ഒരു കാര്യത്തിനു മാത്രമാണ്. എന്റെ സിനിമകളിലൂടെ പ്രേക്ഷകർക്ക് സന്തോഷവും എന്റർടെയ്ൻമെന്റും നൽകുക. അതു തുടരും. ഞാൻ ഇപ്പോഴും എപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ട ജയം രവി തന്നെയായിരിക്കും.’’–ജയം രവിയുടെ വാക്കുകൾ. 

Jayamravidivorsed

Next TV

Related Stories
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാൾ

Sep 17, 2024 10:40 AM

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം...

Read More >>
സംസ്ഥാനത്ത് എം പോക്‌സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ

Sep 17, 2024 10:23 AM

സംസ്ഥാനത്ത് എം പോക്‌സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ

സംസ്ഥാനത്ത് എം പോക്‌സ് ലക്ഷണങ്ങളോടെ ഒരാൾ...

Read More >>
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് രാജിവെക്കും

Sep 17, 2024 09:34 AM

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് രാജിവെക്കും

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് രാജിവെക്കും...

Read More >>
സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് കൊന്ന സംഭവം: അജ്മലും ഡോക്ടറും റിമാൻഡിൽ

Sep 17, 2024 08:00 AM

സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് കൊന്ന സംഭവം: അജ്മലും ഡോക്ടറും റിമാൻഡിൽ

സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് കൊന്ന സംഭവം: അജ്മലും ഡോക്ടറും റിമാൻഡിൽ...

Read More >>
പുന്നാട് ടൗണിൽ നിയന്ത്രണം വിട്ട ഒമ്‌നി വാൻ ഇടിച്ച് 5 പേർക്ക് പരിക്ക്

Sep 17, 2024 06:48 AM

പുന്നാട് ടൗണിൽ നിയന്ത്രണം വിട്ട ഒമ്‌നി വാൻ ഇടിച്ച് 5 പേർക്ക് പരിക്ക്

പുന്നാട് ടൗണിൽ നിയന്ത്രണം വിട്ട ഒമ്‌നി വാൻ ഇടിച്ച് 5 പേർക്ക്...

Read More >>
രാഹുൽ ഗാന്ധിയുടെ നാവ് അരിഞ്ഞെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന എംഎൽഎ

Sep 17, 2024 12:02 AM

രാഹുൽ ഗാന്ധിയുടെ നാവ് അരിഞ്ഞെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന എംഎൽഎ

രാഹുൽ ഗാന്ധിയുടെ നാവ് അരിഞ്ഞെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന...

Read More >>
Top Stories










News Roundup