---
title: " ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാത്തത് ആരോഗ്യപ്രശ്‌നം കാരണമെന്ന്  ഇ.പി ജയരാജന്‍"
english_title: "Epjayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234411/epjayarajan"
published_at: "2024-09-09T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ded034715e9_1000025118.jpg"
keywords: []
---

#  ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാത്തത് ആരോഗ്യപ്രശ്‌നം കാരണമെന്ന്  ഇ.പി ജയരാജന്‍

> **Lead Summary:** **കണ്ണൂർ : **സിപിഐ (എം) കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ പയ്യാമ്പലത്ത് നടക്കുന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തില്ല. പയ്യാമ്ബലത്തെ സ്മൃതി മണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ ആരോഗ്യപ്രശ്‌നം കാരണമാണ് പങ്കെടുക്കാത്തതെന്നാണ് ഇ പിയുടെ വിശദീകരണം. നേരത്തേ ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തില്‍ ഇ.പി. ജയരാജനെ പാര്‍ട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറിയിരുന്നു.

## Article Content

**കണ്ണൂർ : **സിപിഐ (എം) കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ പയ്യാമ്പലത്ത് നടക്കുന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തില്ല. പയ്യാമ്ബലത്തെ സ്മൃതി മണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ ആരോഗ്യപ്രശ്‌നം കാരണമാണ് പങ്കെടുക്കാത്തതെന്നാണ് ഇ പിയുടെ വിശദീകരണം. നേരത്തേ ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തില്‍ ഇ.പി. ജയരാജനെ പാര്‍ട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറിയിരുന്നു.

അതിന് ശേഷം ഇ.പി. ജയരാജന്‍ പാര്‍ട്ടിപരിപാടികളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയാണ് ഇ.പി. നേരത്തേ പുഷ്പ്പാര്‍ച്ചനയില്‍ പങ്കെടുക്കുമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ പത്രകുറിപ്പില്‍ പറഞ്ഞിരുന്നതെങ്കിലും ഇ.പി. എത്തിയില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234411/epjayarajan)