വാട്സാപ്പിലൂടെ വ്യാജ ഓൺലൈൻ ഷെയര്‍ ട്രേഡിംഗ് ; ഹൈദരാബാദ് സ്വദേശി അറസ്റ്റിൽ

വാട്സാപ്പിലൂടെ വ്യാജ ഓൺലൈൻ ഷെയര്‍ ട്രേഡിംഗ് ; ഹൈദരാബാദ് സ്വദേശി അറസ്റ്റിൽ
Sep 9, 2024 05:09 PM | By Remya Raveendran

കണ്ണൂര്‍ : വാട്സാപ്പിലൂടെ ഓൺലൈൻ ഷെയര്‍ ട്രേഡിംഗ് നടത്തി പണം സംമ്പാദിക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ ഹൈദരാബാദ് സ്വദേശി അറസ്റ്റിൽ. വാട്സാപ്പ് വഴി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് വഴി മികച്ച വരുമാനം ഉണ്ടാക്കാമെന്ന് പറഞ്ഞ് കണ്ണൂര്‍ പുതിയതെരു സ്വദേശിയില്‍ നിന്നും  29,25,000/- ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് ഹൈദരാബാദ് കാലാപത്തര്‍ സ്വദേശിയായ സയ്യിദ് ഇക്ബാല്‍ ഹുസ്സൈന്‍ (47) നെ കണ്ണൂർ സൈബർ ക്രൈം പോലീ‌സ് അറസ്റ്റ് ചെയ്തു.

ഷെയര്‍ ട്രെഡിങ് നടത്തുന്നതിനായി പ്രതി പരാതിക്കാരനെക്കൊണ്ട് EltAs Fud എന്ന വ്യാജ മൊബൈല്‍ ആപ്ലികേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് പ്രതികള്‍ ഉള്‍പ്പെടുന്ന ടെലഗ്രാം ഗ്രൂപ്പിലൂടെ പരാതിക്കാരന് നിര്ദേശങ്ങള്‍ നല്കി ഷെയര്‍ ട്രെഡിങ്ങിനായി. ഓരോ തവണ ട്രേഡിംഗ് നടത്തുംബോളും EltAs Fud ആപ്പില്‍ വലിയ ലാഭം കാണിച്ചായിരുന്നു തട്ടിപ്പ്.

പരാതിക്കാരന്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് പിന്‍വലിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്. പരാതിക്കാരനെക്കൊണ്ട് 18,75,000/- രൂപ ഈ പ്രതിയുടെ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിപ്പിക്കുകയായിരുന്നു.  കേരളത്തില്‍ മാത്രം 5 കേസുകള്‍ നിലവില്‍ ഉണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ തന്നെ പ്രതിയുടെ അക്കൌണ്ടില്‍ 8 കോടിയില്‍പരം തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. തട്ടിയെടുത്ത പണം പ്രതി.ഇൻ്റർനെറ്റ് ബാങ്കിംഗ്  വഴി വിവിധ അക്കൌണ്ടുകളിലേക്ക് മാറ്റിയിരുന്നു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ IPS ൻ്റെ നിർദ്ദേശപ്രകാരം കണ്ണൂര്‍ സൈബര്‍ പോലീസ് ഹൈദരാബാദിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Onlinesharetrading

Next TV

Related Stories
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാൾ

Sep 17, 2024 10:40 AM

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം...

Read More >>
സംസ്ഥാനത്ത് എം പോക്‌സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ

Sep 17, 2024 10:23 AM

സംസ്ഥാനത്ത് എം പോക്‌സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ

സംസ്ഥാനത്ത് എം പോക്‌സ് ലക്ഷണങ്ങളോടെ ഒരാൾ...

Read More >>
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് രാജിവെക്കും

Sep 17, 2024 09:34 AM

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് രാജിവെക്കും

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് രാജിവെക്കും...

Read More >>
സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് കൊന്ന സംഭവം: അജ്മലും ഡോക്ടറും റിമാൻഡിൽ

Sep 17, 2024 08:00 AM

സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് കൊന്ന സംഭവം: അജ്മലും ഡോക്ടറും റിമാൻഡിൽ

സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് കൊന്ന സംഭവം: അജ്മലും ഡോക്ടറും റിമാൻഡിൽ...

Read More >>
പുന്നാട് ടൗണിൽ നിയന്ത്രണം വിട്ട ഒമ്‌നി വാൻ ഇടിച്ച് 5 പേർക്ക് പരിക്ക്

Sep 17, 2024 06:48 AM

പുന്നാട് ടൗണിൽ നിയന്ത്രണം വിട്ട ഒമ്‌നി വാൻ ഇടിച്ച് 5 പേർക്ക് പരിക്ക്

പുന്നാട് ടൗണിൽ നിയന്ത്രണം വിട്ട ഒമ്‌നി വാൻ ഇടിച്ച് 5 പേർക്ക്...

Read More >>
രാഹുൽ ഗാന്ധിയുടെ നാവ് അരിഞ്ഞെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന എംഎൽഎ

Sep 17, 2024 12:02 AM

രാഹുൽ ഗാന്ധിയുടെ നാവ് അരിഞ്ഞെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന എംഎൽഎ

രാഹുൽ ഗാന്ധിയുടെ നാവ് അരിഞ്ഞെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ശിവസേന...

Read More >>
Top Stories










News Roundup