---
title: "നടന്‍ നിവിന്‍ പോളിക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രവും പുറത്തുവിട്ടതിന് കേസ് "
english_title: "Case registered against revealing name and picture of woman who filed sexual harassment complaint "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234429/case-registered-against-revealing-name-and-picture-of-woman-who-filed-sexual-harassment-complaint"
published_at: "2024-09-09T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66deeb271c21e_nivin.jpg"
keywords: []
---

# നടന്‍ നിവിന്‍ പോളിക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രവും പുറത്തുവിട്ടതിന് കേസ് 

> **Lead Summary:** കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രവും പുറത്തുവിട്ടതിന് 12 യൂട്യൂബര്‍മാര്‍ക്കെതിരെ എറണാകുളം ഊന്നുകല്‍ പൊലീസ് കേസെടുത്തു. പീഡനക്കേസില്‍ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതും വെളിപ്പെടുത്തുന്നതും നിയമവിരുദ്ധമാണ്. യൂട്യൂബര്‍മാര്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് പൊലീസ് നടപടി.

## Article Content

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രവും പുറത്തുവിട്ടതിന് 12 യൂട്യൂബര്‍മാര്‍ക്കെതിരെ എറണാകുളം ഊന്നുകല്‍ പൊലീസ് കേസെടുത്തു. പീഡനക്കേസില്‍ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതും വെളിപ്പെടുത്തുന്നതും നിയമവിരുദ്ധമാണ്. യൂട്യൂബര്‍മാര്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് പൊലീസ് നടപടി.

സിനിമയില്‍ അഭിനയിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിവിന്‍പോളിയും സംഘവും പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. യുവതിയുടെ പരാതിയെ തുടർന്ന് നിവിൻ പോളി അടക്കം 6 പേർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.

എന്നാൽ പരാതി വ്യാജമാണെന്ന് കാണിച്ച് നിവിൻ പൊളി രംഗത്തെത്തുകയും യുവതിയുടെ ആരോപണങ്ങൾ വ്യാജമാണെന്നതിന് തെളിവുകൾ നൽകുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234429/case-registered-against-revealing-name-and-picture-of-woman-who-filed-sexual-harassment-complaint)