---
title: "മലയാള സിനിമ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് രാജിനെ ആദരിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234488/iritty"
published_at: "2024-09-10T05:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66df8d82f040d_IMG-20240910-WA0003.jpg"
keywords: []
---

# മലയാള സിനിമ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് രാജിനെ ആദരിച്ചു

> **Lead Summary:**  **ഇരിട്ടി**: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി ലീജിയന്റെ നേതൃത്വത്തില്‍ മലയാള സിനിമ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് രാജിനെ ആദരിച്ചു. പ്രസിഡന്റ് ഡോ. ജി. ശിവരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയ് തടത്തില്‍, ട്രഷറര്‍ വി.എം. നാരായണന്‍, മുന്‍ പ്രസിഡന്റുമാരായ എം.വി. അഗസ്റ്റിന്‍, ബാബു ജോസഫ് എന്നിവരും എ.കെ.ഹസ്സന്‍, പ്രദീപ് കുമാര്‍ കാക്കറയില്‍ എന്നിവരും പ്രസംഗിച്ചു.

## Article Content

 **ഇരിട്ടി**: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി ലീജിയന്റെ നേതൃത്വത്തില്‍ മലയാള സിനിമ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് രാജിനെ ആദരിച്ചു. പ്രസിഡന്റ് ഡോ. ജി. ശിവരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയ് തടത്തില്‍, ട്രഷറര്‍ വി.എം. നാരായണന്‍, മുന്‍ പ്രസിഡന്റുമാരായ എം.വി. അഗസ്റ്റിന്‍, ബാബു ജോസഫ് എന്നിവരും എ.കെ.ഹസ്സന്‍, പ്രദീപ് കുമാര്‍ കാക്കറയില്‍ എന്നിവരും പ്രസംഗിച്ചു.

ആറളം സ്വദേശിയായ അനൂപ്‌രാജ് വാഴ, ഫാമിലി , ജനഗണമന, ഓ മേരി ലൈല മുതലായ സിനിമകള്‍ക്കും നിരവധി സീരിയലുകള്‍ക്കും ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി നാടകങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. നേരത്തെ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദാനന്ദ ബിരുദത്തില്‍ കോഴിക്കോട് സര്‍വകലാശാല ഒന്നാം റാങ്കും നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234488/iritty)