---
title: "ജനകീയ ക്യാമ്പയിൻ നിർവഹണസമിതി രൂപീകരണം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234489/iritty"
published_at: "2024-09-10T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66df8e311e4b5_IMG-20240910-WA0004.jpg"
keywords: []
---

# ജനകീയ ക്യാമ്പയിൻ നിർവഹണസമിതി രൂപീകരണം

> **Lead Summary:** **ഇരിട്ടി** : മാലിന്യ മുക്ത നവകേരളം രണ്ടാംഘട്ട കർമ്മപദ്ധതിയുടെ ഭാഗമായി നടത്തുന്ന ജനകിയ ക്യാമ്പയിൻ്റെ ഇരട്ടി നഗര സഭാതല നിർവ്വഹണ സമിതി രൂപികരണ യോഗം നടത്തി.

## Article Content

**ഇരിട്ടി** : മാലിന്യ മുക്ത നവകേരളം രണ്ടാംഘട്ട കർമ്മപദ്ധതിയുടെ ഭാഗമായി നടത്തുന്ന ജനകിയ ക്യാമ്പയിൻ്റെ ഇരട്ടി നഗര സഭാതല നിർവ്വഹണ സമിതി രൂപികരണ യോഗം നടത്തി.

നഗരസഭ ഹാളിൽ നടന്ന രൂപികരണ യോഗം ചെയർപേഴ്സൻ കെ .ശ്രീലത ഉദ്ഘാടനം ചെയ്തു. വെസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. വിധ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൻ ടി.കെ. ഫസീല ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ശുചിത്വമിഷൻ ജില്ലാ ആർ.പി. ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകാരണം നടത്തി . സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻമാരായ എ.കെ. രവിന്ദ്രൻ ,പി.കെ. ബൽക്കീസ്, നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വിട്ടിൽ, എൻ. രാജൻ, അഷറഫ് ചായിലോടൻ, സി.പി. പത്മനാഭൻ , ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ, പി. ശ്രീല ടീച്ചർ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234489/iritty)