---
title: "തെങ്ങിന് തടം മണ്ണിന് ജലം പടിയൂർ പഞ്ചായത്ത് തല ഉദ്ഘാടനം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234490/iritty"
published_at: "2024-09-10T05:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66df8ea64b4bd_IMG-20240910-WA0005.jpg"
keywords: []
---

# തെങ്ങിന് തടം മണ്ണിന് ജലം പടിയൂർ പഞ്ചായത്ത് തല ഉദ്ഘാടനം

> **Lead Summary:**  **ഇരിട്ടി** : പടിയൂർ കല്യാട് ഗ്രാമപഞ്ചായത്തും ഹരിത കേരള മിഷനും സംയുക്തമായി നടപ്പിലാക്കുന്ന തെങ്ങിന് തടം മണ്ണിന് ജലം പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു .

## Article Content

 **ഇരിട്ടി** : പടിയൂർ കല്യാട് ഗ്രാമപഞ്ചായത്തും ഹരിത കേരള മിഷനും സംയുക്തമായി നടപ്പിലാക്കുന്ന തെങ്ങിന് തടം മണ്ണിന് ജലം പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു .

ഗ്രാമപഞ്ചായത്തിലെ 64000 തെങ്ങുകൾക്കാണ് ഈ പദ്ധതിയിലൂടെ തടം എടുക്കുന്നത് . ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെയും കൂടി ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു .. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി.പി. സുകുമാരൻ ,പി.കെ. ജനാർദ്ദനൻ , കെ. നുഫൈൽ , പി. അഖില , പഞ്ചായത്ത് അംഗം സിബി കാവനാൽ , എം. ബെന്നി എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234490/iritty)