---
title: "എക്‌സൈസും പോലീസും ചേർന്ന് കൂട്ടുപുഴ പാലത്തിലെ ചെളിയും വെള്ളക്കെട്ടും വൃത്തിയാക്കി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234532/iritty"
published_at: "2024-09-10T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dfd5545a6dc_Screenshot_20240910-103952_WhatsAppBusiness.jpg"
keywords: []
---

# എക്‌സൈസും പോലീസും ചേർന്ന് കൂട്ടുപുഴ പാലത്തിലെ ചെളിയും വെള്ളക്കെട്ടും വൃത്തിയാക്കി

> **Lead Summary:**  **ഇരിട്ടി** : എക്‌സൈസും പോലീസും ചേർന്ന് കൂട്ടുപുഴ പുതിയ പാലത്തിൻറെ നടപ്പാതയിലെ ചെളിയും വെള്ളക്കെട്ടും വൃത്തിയാക്കി. കാൽനടയാത്ര പോലും സാധ്യമല്ലാത്ത രീതിയിൽ പുല്ലും ചെളിയും നിറഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ട് കൂട്ടുപുഴ പാലത്തിൻറെ നടപ്പാതയാണ് എക്സൈസ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് വൃത്തിയാക്കിയത് .

## Article Content

 **ഇരിട്ടി** : എക്‌സൈസും പോലീസും ചേർന്ന് കൂട്ടുപുഴ പുതിയ പാലത്തിൻറെ നടപ്പാതയിലെ ചെളിയും വെള്ളക്കെട്ടും വൃത്തിയാക്കി. കാൽനടയാത്ര പോലും സാധ്യമല്ലാത്ത രീതിയിൽ പുല്ലും ചെളിയും നിറഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ട് കൂട്ടുപുഴ പാലത്തിൻറെ നടപ്പാതയാണ് എക്സൈസ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് വൃത്തിയാക്കിയത് .

പാലത്തിലെ വെള്ളക്കെട്ട് വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് വലിയ വെല്ലുവിളി ആയിരുന്നു . പുതിയ പാലം നിർമ്മിച്ചതിന് ശേഷം ആദ്യമായാണ് പാലത്തിലെ ചെളിയും മണ്ണും പുല്ലും നീക്കം ചെയുന്നത് . ശുചീകരണ പ്രവർത്തിയിൽ എക്സൈസ് ഇൻസ് പെകടർ പി.ആർ. രാജീവ് അസി. ഇൻസ്പെക്ടർ പി.വി. പ്രകാശൻ നേതൃത്വത്തിലുള്ള എക്സൈസ് ടീമും ,പോലീസ് ഇൻസ്പെക്ടർ പി.പി. പ്രഭാകരന്റെ നേതൃത്വത്തിലുള്ള സേനാഗംങ്ങളും പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234532/iritty)