ഉളിക്കൽ : നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത നവകേരള ക്യാമ്പയിന് മാട്ടറ വാർഡിൽ തുടക്കമായി. മാട്ടറ കാരീസ് യു പി സ്കൂളിൽ ഒരുക്കുന്ന പച്ചതുരുത്തിലെ വൃക്ഷ തൈ നടീൽ ഉദ്ഘാടനം ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിർവഹിച്ചു.
കാർബൺ സ്വീകരിക്കാൻ കൂടുതൽ ശേഷിയുള്ള വൃക്ഷങ്ങൾ തുരുത്തിന്റെ ഭാഗമാകും. ഇലഞ്ഞി, നെല്ലി, രുദ്രാക്ഷം, നീർമാതളം, നീർമരുത്, ഭദ്രാക്ഷം, കടമ്പ്, കർപ്പൂരം ഉൾപ്പെടെയുള്ള വൃക്ഷങ്ങൾ ആണ് ഇന്ന് നട്ട് പിടിപ്പിച്ചത്.
ജൈവ വൈവിദ്ധ്യ പാർക്കും ഔഷധസസ്യ തോട്ടത്തിന് ഒപ്പമാണ് പുതിയ പച്ചത്തുരുത്ത് . ഹരിതകേരളം മിഷന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വാർഡ്അംഗം സരുൺ തോമസ് അധ്യക്ഷത വഹിച്ചു . ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ. സോമശേഖരൻ മുഖ്യാതിഥിയായി. ഹരിതകേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ പി.പി. സുകുമാരൻ, വി ഇ ഒ വിഷ്ണു, ഹെൽത്ത് ഇൻസ്‌പെക്ടർ റിജിത്ത്, പി ടി എ പ്രസിഡന്റ് പങ്കജാക്ഷൻ കുറ്റിയാനിക്കൽ, മദർ പി ടി എ പ്രസിഡന്റ് വിജി റോയ്, പ്രധാനാധ്യാപിക ഇ.ജെ. തങ്കമ്മ അഞ്ജന സാഗർ എന്നിവർ പ്രസംഗിച്ചു . പി ടി എ അംഗങ്ങളായ റോയ് വെട്ടിമൂട്ടിൽ, ജയ്പ്രവീൺ കിഴക്കേതകിടിയേൽ, സിബി വെട്ടുകല്ലാംകുഴി അധ്യാപകരായ സി.വി. ശ്രീഷ , സൗമ്യ എന്നിവർ നേതൃത്വം നൽകി.
Ulikkal