---
title: "പാനൂർ ബട്ടർഫ്‌ളൈസ് പ്ലേ സ്കൂളിൽ ഓണാഘോഷം നടത്തി"
english_title: "Onamcelebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234628/onamcelebration"
published_at: "2024-09-10T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e012fa522e6_1000025307.jpg"
keywords: []
---

# പാനൂർ ബട്ടർഫ്‌ളൈസ് പ്ലേ സ്കൂളിൽ ഓണാഘോഷം നടത്തി

> **Lead Summary:** **പാനൂർ : **ബട്ടർ ഫ്ലൈസ് പ്ലേ സ്കൂളിൽ വിവിധ പരിപാടികളോടെ ഓണാഘോഷം നടന്നു. സ്ഥാപന മേധാവി ശ്രീമതി പി ദീപ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ആഘോഷപരിപാടി സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ലയൺസ് ക്ലബ്‌ സോൺ ചെയർപേഴ്സനുമായ ശ്രീമതി ഗീത കൊമ്മേരി ഉദ്ഘാടനം ചെയ്തു.

## Article Content

**പാനൂർ : **ബട്ടർ ഫ്ലൈസ് പ്ലേ സ്കൂളിൽ വിവിധ പരിപാടികളോടെ ഓണാഘോഷം നടന്നു. സ്ഥാപന മേധാവി ശ്രീമതി പി ദീപ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ആഘോഷപരിപാടി സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ലയൺസ് ക്ലബ്‌ സോൺ ചെയർപേഴ്സനുമായ ശ്രീമതി ഗീത കൊമ്മേരി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ശ്രീമതി ബീന ടീച്ചർ സ്വാഗതവും ശ്രീമതി അമൃത നന്ദിയും രേഖപ്പെടുത്തി. മുഴുവൻ രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു. മാവേലി വേഷമണിഞ്ഞ ശോഭന ചടങ്ങിന് കൗതുകമായി,എല്ലാവരും ആഘോഷത്തിൽ ആടിപ്പാടി. വിവിധ മത്സരപരിപാടികളും, ഒണക്കളികളും ചടങ്ങിന് അലങ്കാരമായി.എല്ലാവരും ഒരുമിച്ച് പൂക്കളമൊരുക്കിയും ഓണസദ്യ ഉണ്ടും, ഓണസമ്മാനങ്ങൾ കൈമാറിയും ഒരു ഉത്സവം തന്നെയാക്കി മാറ്റിയ ഓണാഘോഷമായിരുന്നു ബട്ടർഫ്‌ളൈസ് പാനൂരിൽ സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234628/onamcelebration)