---
title: "ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു"
english_title: "women committed suicide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23479/women-committed-suicide"
published_at: "2022-01-30T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f67fbbabc2b_n3546470141643544629016d6175a70c34f328f416331cb7fcafce68bf5a2c3fc35189a2433178d7a847acc.jpg"
keywords: []
---

# ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

> **Lead Summary:** പാലക്കാട്: വീടിനുള്ളില്‍ 20കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് റെയില്‍വെ കോളനിക്ക് സമീപം സുബ്രഹ്മണ്യന്‍ - ദേവകി ദമ്ബതികളുടെ മകള്‍ ബീന യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

പാലക്കാട്: വീടിനുള്ളില്‍ 20കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് റെയില്‍വെ കോളനിക്ക് സമീപം സുബ്രഹ്മണ്യന്‍ - ദേവകി ദമ്ബതികളുടെ മകള്‍ ബീന യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

പാലക്കാട് എംഇഎസ് കോളെജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ബീന. ഫീസടയ്ക്കാനായി ബീനയുടെ അമ്മ കോളജിലെത്തിയെങ്കിലും അധികൃതര്‍ ഫീസ് വാങ്ങിയില്ല. സര്‍വകലാശാലയെ സമീപിക്കണമെന്നാണ് ആവശ്യപ്പെട്ടത്. പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങിമരിച്ചതെന്ന് സഹോദരന്‍ ബിജു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23479/women-committed-suicide)