---
title: "രാഷ്ട്രപിതാവിന്റെ മഹത്തായ ആശയങ്ങള്‍ ജനകീയമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി"
english_title: "Narendri modi about gandiji"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23481/narendri-modi-about-gandiji"
published_at: "2022-01-30T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f68269c9b25_images - 2022-01-30T175300.549.jpeg"
keywords: []
---

# രാഷ്ട്രപിതാവിന്റെ മഹത്തായ ആശയങ്ങള്‍ ജനകീയമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

> **Lead Summary:** രാഷ്ട്രപിതാവിന്റെ മഹത്തായ ആശയങ്ങള്‍ ജനകീയമാക്കാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

## Article Content

രാഷ്ട്രപിതാവിന്റെ മഹത്തായ ആശയങ്ങള്‍ ജനകീയമാക്കാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

മഹാത്മാഗാന്ധിയുടെ ചരമവാര്‍ഷിക ദിനത്തിലാണ് മോദി ട്വിറ്ററില്‍ ഇങ്ങിനെ കുറിച്ചത്.'ബാപ്പുവിന്റെ പുണ്യ തിഥിയില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ മഹത്തായ ആശയങ്ങള്‍ കൂടുതല്‍ ജനകീയമാക്കാനുള്ള ഞങ്ങളുടെ കൂട്ടായ പരിശ്രമമാണിത്. രക്തസാക്ഷി ദിനത്തില്‍, നമ്മുടെ രാഷ്ട്രത്തെ സംരക്ഷിച്ച എല്ലാ ധീരന്മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ സേവനവും ധീരതയും എക്കാലവും സ്മരിക്കപ്പെടും' മോദി ട്വീറ്റ് ചെയ്തു.

'മഹാത്മാഗാന്ധി ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ സ്വദേശി, സ്വഭാഷ, സ്വരാജ് എന്നിവയുടെ ചൈതന്യം പകര്‍ന്നു. അദ്ദേഹത്തിന്റെ ചിന്തകളും ആദര്‍ശങ്ങളും രാഷ്ട്രത്തെ സേവിക്കാന്‍ എല്ലാ ഇന്ത്യക്കാരെയും എപ്പോഴും പ്രചോദിപ്പിക്കും'-ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.

മഹാത്മാഗാന്ധിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ചും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ ആദരിക്കുന്നതിനുമായി എല്ലാ വര്‍ഷവും ജനുവരി 30 ന് ഇന്ത്യ രക്തസാക്ഷി ദിനമായി ആചരിക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23481/narendri-modi-about-gandiji)