---
title: "കുടുംബശ്രീ സിഡിഎസ് സംരംഭകരുടെ  കുടുംബശ്രീ ഷോപ്പിക്ക് തുടക്കമായി"
english_title: "Kudumbasreeshoppy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234848/kudumbasreeshoppy"
published_at: "2024-09-11T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e16681b2132_1000025586.jpg"
keywords: []
---

# കുടുംബശ്രീ സിഡിഎസ് സംരംഭകരുടെ  കുടുംബശ്രീ ഷോപ്പിക്ക് തുടക്കമായി

> **Lead Summary:** **ചെറുപുഴ : **ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംരംഭകരുടെ ഉല്‍പ്പന്നങ്ങളുടെ വില്പനക്കായി കുടുംബശ്രീ ഷോപ്പിക്ക് തുടക്കമായി.പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്യ്തു. സ്ഥിരം സമിതി അധ്യക്ഷൻ ഷാൻ്റി കലാധരൻ ആദ്യ വില്പന നടത്തി.

## Article Content

**ചെറുപുഴ : **ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംരംഭകരുടെ ഉല്‍പ്പന്നങ്ങളുടെ വില്പനക്കായി കുടുംബശ്രീ ഷോപ്പിക്ക് തുടക്കമായി.പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്യ്തു. സ്ഥിരം സമിതി അധ്യക്ഷൻ ഷാൻ്റി കലാധരൻ ആദ്യ വില്പന നടത്തി.

ചടങ്ങിൽ സിഡിഎസ് വൈസ് ചെയർപേഴ്സൺ ഷീജ അധ്യക്ഷത വഹിച്ചു. എം വിജയൻ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് റജി പുളിക്കൽ, പഞ്ചായത്തംഗങ്ങളായ രജിത സജി, കെ ഡി പ്രവീൺ, സന്തോഷ് ഇളയടത്ത്, വി ഭാർഗ്ഗവി എന്നിവർ പങ്കെടുത്തു. കുടുംബശ്രീയിലെ സ്ത്രീകളുടെ ഉല്പനങ്ങൾ വില്പനടനടത്തുകയാണ് ഇതിൻ്റെ ലക്ഷ്യം ചെറുപുഴ ബസ് സ്റ്റാൻ്റിലാണ് കടപ്രവർത്തിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234848/kudumbasreeshoppy)