---
title: "'ആ പേരുകൾ' പുറത്തു വരരുതെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ടു"
english_title: "hema committy report"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234891/hema-committy-report"
published_at: "2024-09-11T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e196e5b8e79_a1.jpeg"
keywords: []
---

# 'ആ പേരുകൾ' പുറത്തു വരരുതെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ടു

> **Lead Summary:**  തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടും അതുണ്ടാക്കിയ വിവാദങ്ങളും മലയാള സിനിമയിലുണ്ടാക്കികൊണ്ടിരിക്കുന്ന പ്രതിസന്ധി ചെറുതല്ല. നടി ആക്രമിക്കപെട്ടതും തുടർന്നുണടായ സംഭവ വികാസങ്ങളുമാണ് ഹേമ കമ്മിറ്റി എന്ന ആശയത്തിലേക്ക് സർക്കാരിനെ കൊണ്ടെത്തിച്ചത്. അതിന് പ്രധാന പങ്ക് വഹിച്ച സംഘടനയായിരുന്നു പാർവതി തിരുവോത്ത് നേതൃത്വത്തെ നൽകുന്ന ഡബ്ല്യുസിസി. റിപ്പോർട്ടുമായി ബന്ധപ്പെട്ട ഇന്നലെ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ച സാഹചര്യത്തിൽ ഡബ്ല്യുസിസി അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെക്കണ്ടു.

## Article Content

 തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടും അതുണ്ടാക്കിയ വിവാദങ്ങളും മലയാള സിനിമയിലുണ്ടാക്കികൊണ്ടിരിക്കുന്ന പ്രതിസന്ധി ചെറുതല്ല. നടി ആക്രമിക്കപെട്ടതും തുടർന്നുണടായ സംഭവ വികാസങ്ങളുമാണ് ഹേമ കമ്മിറ്റി എന്ന ആശയത്തിലേക്ക് സർക്കാരിനെ കൊണ്ടെത്തിച്ചത്. അതിന് പ്രധാന പങ്ക് വഹിച്ച സംഘടനയായിരുന്നു പാർവതി തിരുവോത്ത് നേതൃത്വത്തെ നൽകുന്ന ഡബ്ല്യുസിസി. റിപ്പോർട്ടുമായി ബന്ധപ്പെട്ട ഇന്നലെ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ച സാഹചര്യത്തിൽ ഡബ്ല്യുസിസി അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെക്കണ്ടു.

ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുതെന്ന് ആവശ്യപ്പെട്ടാണ് ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടത്. രേവതി, ബീന പോള്‍, ദീദി ദാമോദരന്‍ തുടങ്ങി തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. മൊഴി നല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകളും അവര്‍ നല്‍കിയ വിവരങ്ങളും പുറത്തു വരാന്‍ പാടില്ലെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ ആവശ്യപ്പെട്ടു. മൊഴി നല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കണം.

തങ്ങളുടെ ആവശ്യങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നടി രേവതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപവും മൊഴികളും തെളിവുകളും അടക്കം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. ബലാത്സംഗത്തിനും പോക്സോ കേസിനും നടപടിയെടുക്കാനുള്ള വസ്തുകള്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് നിരീക്ഷിച്ച കോടതി, നടപടിയെടുത്തില്ലെന്നത് ആശ്ചര്യകരമെന്നും അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234891/hema-committy-report)