---
title: "വിദേശത്ത് നിന്നും തിരിച്ചു വരാൻ ജയസൂര്യ; മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു"
english_title: "Jayasurya to return from abroad; An anticipatory bail plea has been filed."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234926/jayasurya-to-return-from-abroad-an-anticipatory-bail-plea-has-been-filed"
published_at: "2024-09-11T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1c1f39d8cd_Jayasurya.jpg"
keywords: []
---

# വിദേശത്ത് നിന്നും തിരിച്ചു വരാൻ ജയസൂര്യ; മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു

> **Lead Summary:**  സെപ്റ്റംബർ 18ന് വിദേശത്ത് നിന്ന് മടങ്ങിയെത്തുമെന്ന് നടൻ ജയസൂര്യ. വരുന്നതിന് മുന്നോടിയായി നടിയുടെ ലൈംഗീക പരാതിയിൽ മുൻ‌കൂർ ജാമ്യത്തിനായി കോടതിയിൽ ഹർജി സമർപ്പിച്ചു. പരാതിക്കാരി പീഡനം നടന്നതായി ആരോപിക്കുന്ന തിയതികളിൽ വൈരുധ്യമുണ്ടെന്ന് ജയസൂര്യ ഹർജിയിൽ പറഞ്ഞു.

## Article Content

 സെപ്റ്റംബർ 18ന് വിദേശത്ത് നിന്ന് മടങ്ങിയെത്തുമെന്ന് നടൻ ജയസൂര്യ. വരുന്നതിന് മുന്നോടിയായി നടിയുടെ ലൈംഗീക പരാതിയിൽ മുൻ‌കൂർ ജാമ്യത്തിനായി കോടതിയിൽ ഹർജി സമർപ്പിച്ചു. പരാതിക്കാരി പീഡനം നടന്നതായി ആരോപിക്കുന്ന തിയതികളിൽ വൈരുധ്യമുണ്ടെന്ന് ജയസൂര്യ ഹർജിയിൽ പറഞ്ഞു.

വിദേശത്തായതിനാൽ എഫ്ഐആർ നേരിട്ട് കണ്ടിട്ടില്ലെന്നും.ഐപിസി 354 വകുപ്പുകൾ ചുമത്തിയതിനാൽ ഓൺലൈനായി എഫ്ഐആർ അപ്ലോഡ് ചെയ്തിട്ടുമില്ലെന്നും. സെപ്റ്റംബർ 18ന് വിദേശത്ത് നിന്ന് മടങ്ങിവരുമെന്നും. കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നതും പരിഗണിച്ച് മുൻകൂർ ജാമ്യം നൽകണമെന്നാണ് ജയസൂര്യ ആവശ്യപ്പെടുന്നത്.

സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിൽ രണ്ട് കേസുകളാണ് ജയസൂര്യക്കെതിരെയുള്ളത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234926/jayasurya-to-return-from-abroad-an-anticipatory-bail-plea-has-been-filed)