---
title: "ശ്രുതിയെ തനിച്ചാക്കി ജെൻസൺ മരണത്തിന് കീഴടങ്ങി"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234929/kalpetta"
published_at: "2024-09-11T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1bef0bf1d8_Screenshot_20240911-213057_WhatsAppBusiness.jpg"
keywords: []
---

# ശ്രുതിയെ തനിച്ചാക്കി ജെൻസൺ മരണത്തിന് കീഴടങ്ങി

> **Lead Summary:** **കൽപ്പറ്റ**: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെൻസൺ മരണത്തിന് കീഴടങ്ങി. വയനാട് ഉരുൾപൊട്ടലിൽ ബന്ധുക്കളെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൺ.

## Article Content

**കൽപ്പറ്റ**: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെൻസൺ മരണത്തിന് കീഴടങ്ങി. വയനാട് ഉരുൾപൊട്ടലിൽ ബന്ധുക്കളെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൺ.

 ശ്രുതിയും ജെന്‍സനും സഞ്ചരിച്ച വാന്‍ ബസുമായി കൂട്ടിയിടിച്ച് ഇന്നലെയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ ജെൻസണിന് തലച്ചോറിനാണ് പരിക്കേറ്റത്. ശ്രുതിയും ജെന്‍സനുമുള്‍പ്പെടെ 9 പേര്‍ക്കാണ് പരുക്കേറ്റത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234929/kalpetta)