---
title: "സമ്പൂർണ്ണ ശുചിത്വ പഞ്ചായത്താകാൻ കൊട്ടിയൂർ"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234955/kottiyoor"
published_at: "2024-09-12T04:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e225d0d900b_Screenshot_20240911-194720_Photos.jpg"
keywords: []
---

# സമ്പൂർണ്ണ ശുചിത്വ പഞ്ചായത്താകാൻ കൊട്ടിയൂർ

> **Lead Summary:** **കൊട്ടിയൂർ**: കൊട്ടിയൂർ പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള തീവ്രയക്ഞ്ഞ കർമപരിപാടി ഒക്ടോബർ 2ന് ആരംഭിക്കും. 2025 മാർച്ച് 30 നകം ആണ് പദ്ധതി പൂർത്തിയാക്കുക.

## Article Content

**കൊട്ടിയൂർ**: കൊട്ടിയൂർ പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള തീവ്രയക്ഞ്ഞ കർമപരിപാടി ഒക്ടോബർ 2ന് ആരംഭിക്കും. 2025 മാർച്ച് 30 നകം ആണ് പദ്ധതി പൂർത്തിയാക്കുക.

> ഇതിനായി "മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ" പഞ്ചായത്ത് തല നിർവാഹക സമിതിക്ക് രൂപം നൽകി. പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിന്റെ മിനുട്സ് അവതരണം നടത്തി.

വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ, സ്ഥിരസമിതി അധ്യക്ഷ ജീജ പാനികുളങ്ങര,ആസൂത്രണസമിതി ഉപ അധ്യക്ഷൻ പി തങ്കപ്പൻ,പഞ്ചായത്ത് സെക്രട്ടറി കെ സത്യൻ, രമേശ്‌ ബാബു കൊയിറ്റി, പി അനിത, കെ രേഷ്മ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ആസൂത്രണസമിതി ഉപാധ്യക്ഷൻ എന്നിവർ വൈസ് ചെയർമാൻമാരായും പഞ്ചായത്ത് സെക്രട്ടറി കൺവീനറും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, ശുചിത്വ മിഷൻ ആർ പി എന്നിവർ ജോയിന്റ് കൺവീനർമാരായും, പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് നിർവഹണ ഉദ്യോഗസ്ഥർ, എ ഡി എസ് അംഗങ്ങൾ, സഹകരണ ബാങ്ക് പ്രസിഡന്റുമാർ,രാഷ്ട്രീയ-വനിത-യുവജന-വിദ്യാർത്ഥി-വ്യാപാരി -സന്നദ്ധ സംഘടന പ്രതിനിധികൾ ഉൾപ്പെടുന്ന പഞ്ചായത്ത് തല നിർവഹണ സമിതിക്ക് രൂപം നൽകി.ഹരിതകർമസേനക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന യൂണിഫോമും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234955/kottiyoor)