---
title: "കല്യാട് കൃഷിഭവനിൽ 'സമൃദ്ധി 2024' കർഷക ചന്തയുടെ ഉദ്ഘാടനം നടന്നു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234957/iritty"
published_at: "2024-09-12T05:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e22892d4891_IMG-20240912-WA0003.jpg"
keywords: []
---

# കല്യാട് കൃഷിഭവനിൽ 'സമൃദ്ധി 2024' കർഷക ചന്തയുടെ ഉദ്ഘാടനം നടന്നു 

> **Lead Summary:** **ഇരിട്ടി** : കാർഷിക കർഷക ക്ഷേമ വകുപ്പ്, പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത്, പടിയൂർ -കല്യാട് കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കല്യാട് കൃഷിഭവനിൽ സമൃദ്ധി 2024 എന്ന പേരിൽ ആരംഭിച്ച കർഷക ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി .ഷംസുദ്ദീൻ നിർവഹിച്ചു.

## Article Content

**ഇരിട്ടി** : കാർഷിക കർഷക ക്ഷേമ വകുപ്പ്, പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത്, പടിയൂർ -കല്യാട് കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കല്യാട് കൃഷിഭവനിൽ സമൃദ്ധി 2024 എന്ന പേരിൽ ആരംഭിച്ച കർഷക ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി .ഷംസുദ്ദീൻ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ.മിനി അധ്യക്ഷയായി. കൃഷി ഓഫീസർമാരായ ജോസ് കുര്യൻ, വിനിത. കെ എന്നിവർ സംസാരിച്ചു. സെപ്റ്റംബർ 11 മുതൽ 14 വരെയാണ് കർഷക ചന്ത സംഘടിപ്പിക്കുന്നത്.

തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ കൂടുതൽ വില നൽകി കർഷകരിൽ നിന്നും സംഭരിച്ച് കുറഞ്ഞ വിലക്ക് ഉപഭോക്താവിന് നൽകുന്ന പദ്ധതിയാണിത്. വിഷ രഹിതമായ പച്ചക്കറികൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് കൃഷിഭവൻ ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234957/iritty)