---
title: "കോഴിക്കോട് മഞ്ഞപ്പിത്തം പടരുന്നു: വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ  കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234961/kozhikod"
published_at: "2024-09-12T05:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e22ce9eabba_Screenshot_20240912-052032_Chrome.jpg"
keywords: []
---

# കോഴിക്കോട് മഞ്ഞപ്പിത്തം പടരുന്നു: വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ  കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

> **Lead Summary:** **കോഴിക്കോട്**: ചങ്ങരോത്ത് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ 41 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കാണ് രോഗബാധ. ഇതിന്റെ പശ്ചാതലത്തിൽ സ്കൂളിലെ ഉച്ച ഭക്ഷണ വിതരണം നിർത്തിവെക്കുക‌യും വെള്ളം പരിശോധനക്കയക്കുകയും ചെയ്തു.

## Article Content

**കോഴിക്കോട്**: ചങ്ങരോത്ത് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ 41 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കാണ് രോഗബാധ. ഇതിന്റെ പശ്ചാതലത്തിൽ സ്കൂളിലെ ഉച്ച ഭക്ഷണ വിതരണം നിർത്തിവെക്കുക‌യും വെള്ളം പരിശോധനക്കയക്കുകയും ചെയ്തു.

എന്നാൽ സ്കൂളിലെ ഭക്ഷണത്തിലൊ വെള്ളത്തിലൊ രോഗത്തിന് കാരണമായ രോഗാണുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. അങ്ങനെയെങ്കിൽ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ചതാകാം രോഗം സ്ഥിരീകരിക്കാൻ കാരണമായതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. സംഭവ സ്ഥലത്ത് ആരോഗ്യ വിഭാഗം അധികൃതർ സന്ദർശനം നടത്തി. കൂടുതൽ പേർക്ക് രോഗം പിടിപെട്ടതായി സംശയമുണ്ട്. ഇതി‌നെ തുടർന്ന് കൂടുതൽ സാംപിളുകൾ പരിശോധനക്കയച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234961/kozhikod)