---
title: "ചിറ്റാരിപ്പറമ്പ് ടൗണിൽ കർഷകചന്ത പ്രവർത്തനമാരംഭിച്ചു."
english_title: "Chittariparmba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235044/chittariparmba"
published_at: "2024-09-12T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2901bc612f_Screenshot_20240912-122147_WhatsAppBusiness.jpg"
keywords: []
---

# ചിറ്റാരിപ്പറമ്പ് ടൗണിൽ കർഷകചന്ത പ്രവർത്തനമാരംഭിച്ചു.

> **Lead Summary:**  ചിറ്റാരിപ്പറമ്പ്: ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും നേതൃത്വത്തിൽ ചിറ്റാരിപ്പറമ്പ് ടൗണിൽ കർഷകചന്ത പ്രവർത്തനമരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസി വി. ബാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി. സിജ രാജീവൻ അദ്ധ്യക്ഷയായി.

## Article Content

 ചിറ്റാരിപ്പറമ്പ്: ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും നേതൃത്വത്തിൽ ചിറ്റാരിപ്പറമ്പ് ടൗണിൽ കർഷകചന്ത പ്രവർത്തനമരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസി വി. ബാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി. സിജ രാജീവൻ അദ്ധ്യക്ഷയായി.

വാർഡ് അംഗങ്ങളായ കെ.വി. ശ്രീധരൻ, സി. ചന്ദ്രൻ, ലീന, ലീഷ്മ സന്തോഷ്, സലീം. വി, കൃഷി ഓഫീസർ സൗമ്യ. എ , മിനി ആച്ചിലാട്ട്, ലിജമോൾ. വി.കെ, ശ്യാമി ത എന്നിവർ സംസാരിച്ചു. വെണ്ട, മത്തൻ , കയപ്പ, ചേമ്പ്, ചേന, വാഴക്കുലകൾ, നെയ്യ്, മോര്, അച്ചാറുകൾ തുടങ്ങി വിവിധ സാധനങ്ങൾ ചന്തയിൽ വിൽപനക്കായി ഉണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235044/chittariparmba)