---
title: "മറൈൻ സ്ട്രക്ചറൽ ഫിറ്റർ: അപേക്ഷ ക്ഷണിച്ചു "
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235200/applynow"
published_at: "2024-09-12T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3270a6235c_images.png"
keywords: []
---

# മറൈൻ സ്ട്രക്ചറൽ ഫിറ്റർ: അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **കണ്ണൂർ** : കൊച്ചിൻ ഷിപ്പ് യാർഡും അസാപ്പ് കേരള, കമ്യൂണിറ്റി സ്‌കിൽ പാർക്ക് കുന്നന്താനവും ചേർന്ന് നടത്തുന്ന മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്‌സിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഐടിഐ വെൽഡർ, ഫിറ്റർ, ഷീറ്റ് മെറ്റൽ എന്നീ ട്രേഡുകളിൽ 2020ലോ അതിന് ശേഷമോ പാസായ വിദ്യാർത്ഥികൾക്കാണ് അവസരം.

## Article Content

**കണ്ണൂർ** : കൊച്ചിൻ ഷിപ്പ് യാർഡും അസാപ്പ് കേരള, കമ്യൂണിറ്റി സ്‌കിൽ പാർക്ക് കുന്നന്താനവും ചേർന്ന് നടത്തുന്ന മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്‌സിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഐടിഐ വെൽഡർ, ഫിറ്റർ, ഷീറ്റ് മെറ്റൽ എന്നീ ട്രേഡുകളിൽ 2020ലോ അതിന് ശേഷമോ പാസായ വിദ്യാർത്ഥികൾക്കാണ് അവസരം.

14,514 രൂപയാണ് ഫീസ്. കോഴ്സ് കാലയളവിൽ വിദ്യാർഥികൾക്ക് സ്‌റ്റൈപ്പെൻഡ് ലഭിക്കും. മത ന്യൂനപക്ഷങ്ങളായ ക്രിസ്ത്യൻ മുസ്ലിം ജൈന ബുദ്ധ പാഴ്‌സി വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 10 വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠിക്കുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9495999688/7736925907 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വെബ്‌സൈറ്റ്: www.asapkerala.gov.in 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235200/applynow)