---
title: "താനൂർ കസ്റ്റഡി മരണം; എസ്‍ പി സുജിത് ദാസിനെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235212/thiruvananthapuram"
published_at: "2024-09-13T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e39f88933f1_Screenshot_20240913-074152_Samsung_Internet.jpg"
keywords: []
---

# താനൂർ കസ്റ്റഡി മരണം; എസ്‍ പി സുജിത് ദാസിനെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ

> **Lead Summary:**  **തിരുവനന്തപുരം**: താനൂർ കസ്റ്റഡി മരണ കേസിൽ മലപ്പുറം മുൻ എസ്പി സുജിത് ദാസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്തു. പി വി അൻവർ എംഎല്‍എയുമായുള്ള ഫോൺ സംഭാഷണത്തിലെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ. തിരുവനന്തപുരത്തെ ഓഫീസിൽ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്.

## Article Content

 **തിരുവനന്തപുരം**: താനൂർ കസ്റ്റഡി മരണ കേസിൽ മലപ്പുറം മുൻ എസ്പി സുജിത് ദാസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്തു. പി വി അൻവർ എംഎല്‍എയുമായുള്ള ഫോൺ സംഭാഷണത്തിലെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ. തിരുവനന്തപുരത്തെ ഓഫീസിൽ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്നിനാണ് മലപ്പുറം താനൂരില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി എന്ന യുവാവ് മരിച്ചത്. കസ്റ്റഡി മര്‍ദ്ദനമാണ് മരണ കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ് പിയുടെ പ്രത്യേക സംഘത്തിലെ അംഗങ്ങളായ സിവിൽ പൊലീസ് ഓഫീസർമാരായ ജിനേഷ്, ആൽബിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235212/thiruvananthapuram)