---
title: "വൃദ്ധ ദമ്പതികളെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണ മാല കവർന്ന കേസിലെ പ്രതി പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235236/arrested"
published_at: "2024-09-13T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3b9b3ac238_IMG-20240913-WA0004.jpg"
keywords: []
---

# വൃദ്ധ ദമ്പതികളെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണ മാല കവർന്ന കേസിലെ പ്രതി പിടിയിൽ

> **Lead Summary:**  **കോഴിക്കോട്**: വൃദ്ധ ദമ്പതികളെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണ മാല കവർന്ന കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് മാത്തറയിലാണ് സംഭവം നടന്നത്. തിരൂരങ്ങാടി സികെ ന​ഗർ സ്വദേശി ഹസീമുദ്ദീൻ ആണ് പിടിയിലായത്.

## Article Content

 **കോഴിക്കോട്**: വൃദ്ധ ദമ്പതികളെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണ മാല കവർന്ന കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് മാത്തറയിലാണ് സംഭവം നടന്നത്. തിരൂരങ്ങാടി സികെ ന​ഗർ സ്വദേശി ഹസീമുദ്ദീൻ ആണ് പിടിയിലായത്.

ഓ​ഗസ്റ്റ് 27നു പുലർച്ചെയാണ് കേസിനാസ്പദ​മായ സംഭവം. വളർത്തു നായയുമായി പ്രഭാത സവാരിക്കു പോയ ​ഗൃ​ഹനാഥനെ നിരീക്ഷിച്ച ശേഷം അയാളുടെ ഭാര്യ മാത്രമേ വീട്ടിലുള്ളു എന്നു ഉറപ്പു വരുത്തിയാണ് പ്രതി മോഷണം നടത്തിയത്. കത്തി വീശി കഴുത്തിലെ സ്വർമാല കവർന്ന ശേഷം കൈയിലെ വള ഊരി നൽകാൻ ആവശ്യപ്പെടുകയും മോഷണം ചെറുക്കാൻ ശ്രമിച്ച വീട്ടമ്മയുടെ കൈയിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. വള ഊരിയെടുക്കുന്നതിനിടെ, ​ഗൃ​ഹനാഥൻ വീട്ടിലേക്ക് തിരിച്ചെത്തിയതോടെ ഇദ്ദേഹത്തേയും പ്രതി ആക്രമിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235236/arrested)