---
title: "ഇരിട്ടിയിൽ വാഹനാപകടത്തിൽ വയോധികൻ മരണപെട്ടു "
english_title: "vehicles accident in iritty  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235291/vehicles-accident-in-iritty"
published_at: "2024-09-13T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3e28ed820c_irity.jpg"
keywords: []
---

# ഇരിട്ടിയിൽ വാഹനാപകടത്തിൽ വയോധികൻ മരണപെട്ടു 

> **Lead Summary:** ഇരിട്ടി: ഇരിട്ടിയിൽ വാഹനാപകടത്തിൽ വയോധികൻ മരണപെട്ടു. പയഞ്ചേരി വായനശാലയ്ക്കു സമീപത്തെ കിഴക്കെ പറമ്പിൽ ഹൗസിൽ സി.കെ.നാരായണൻ ആണ് മരിച്ചത്. ഇരിട്ടി - പേരാവൂർ റോഡിൽ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. വീട്ടിൽ നിന്നും തൊട്ടടുത്ത കടയിലേക്ക് റോഡരികിലൂടെ നടന്നു വരികയായിരുന്ന നാരായണനെ ഇരിട്ടി ഭാഗത്തു നിന്നും പേരാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന എടത്തൊട്ടി കോളജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

## Article Content

ഇരിട്ടി: ഇരിട്ടിയിൽ വാഹനാപകടത്തിൽ വയോധികൻ മരണപെട്ടു. പയഞ്ചേരി വായനശാലയ്ക്കു സമീപത്തെ കിഴക്കെ പറമ്പിൽ ഹൗസിൽ സി.കെ.നാരായണൻ ആണ് മരിച്ചത്. ഇരിട്ടി - പേരാവൂർ റോഡിൽ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. വീട്ടിൽ നിന്നും തൊട്ടടുത്ത കടയിലേക്ക് റോഡരികിലൂടെ നടന്നു വരികയായിരുന്ന നാരായണനെ ഇരിട്ടി ഭാഗത്തു നിന്നും പേരാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന എടത്തൊട്ടി കോളജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മറ്റൊരു വാഹനത്തിനിടയിൽ കുടുങ്ങുകയും തുടർന്ന് ഇരു വാഹനത്തിനും ഇടയിൽപെട്ട് ഗുരുതര പരുക്കേൽക്കുകയുമായിരുന്നു. നാരായണനെ ഉടൻ ഇരിട്ടിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: യശോദ മക്കൾ: ഷാജി (ലോറിഡ്രൈവർ), ഷിബു ( ജ്വല്ലറി വയനാട്), ഷൈനി, ശ്രീന ( ബ്യൂട്ടീഷൻ, ഇരിട്ടി ). മരുമക്കൾ: ഇന്ദു,മദൻ മോഹൻ, പ്രവീൺ  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235291/vehicles-accident-in-iritty)