---
title: "വിദ്യാലയത്തിന് സൗണ്ട് സിസ്റ്റം കൈമാറി"
english_title: "Soundsystemgive"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235309/soundsystemgive"
published_at: "2024-09-13T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3f99444ebf_1000026576.jpg"
keywords: []
---

# വിദ്യാലയത്തിന് സൗണ്ട് സിസ്റ്റം കൈമാറി

> **Lead Summary:** **കതിരൂർ : **ആണിക്കാംപൊയിൽ ഈസ്റ്റ് എൽ പി സ്കൂളിലെ രണ്ട് ക്ലാസ്റൂമുകൾ സ്മാർട്ട് ക്ലാസ്സ്‌റൂം ആക്കുന്നതിനുവേണ്ടി വിദ്യാലയത്തിലെ അറബിക്‌ ക്ലബ് സംഘടിപ്പിച്ച സൗണ്ട് സിസ്റ്റം വിദ്യാലയത്തിന് കൈമാറി . കതിരൂർ ഗ്രാമ പഞ്ചായത്തു വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ പി റംസീന സൗണ്ട് സിസ്റ്റം സ്കൂളിന് സമർപ്പിച്ചു .

## Article Content

**കതിരൂർ : **ആണിക്കാംപൊയിൽ ഈസ്റ്റ് എൽ പി സ്കൂളിലെ രണ്ട് ക്ലാസ്റൂമുകൾ സ്മാർട്ട് ക്ലാസ്സ്‌റൂം ആക്കുന്നതിനുവേണ്ടി വിദ്യാലയത്തിലെ അറബിക്‌ ക്ലബ് സംഘടിപ്പിച്ച സൗണ്ട് സിസ്റ്റം വിദ്യാലയത്തിന് കൈമാറി . കതിരൂർ ഗ്രാമ പഞ്ചായത്തു വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ പി റംസീന സൗണ്ട് സിസ്റ്റം സ്കൂളിന് സമർപ്പിച്ചു .

സ്കൂൾ ഹെഡ് മാസ്റ്റർ ടി കെ മനോജ്‌കുമാർ അധ്യക്ഷത വഹിച്ചു അറബിക്‌ ക്ലബ്ബിനു വേണ്ടി മാക്കാത്തി എക്സ്പ്രസ്സ് കാർഗോ ജിദ്ദ മൂസ്സ ഹാജിയാണ് സൗണ്ട് സിസ്റ്റം സ്പോൺസർ ചെയ്തത് . യോഗത്തിൽ പി മുഹമ്മദ് മാസ്റ്റർ , പി പി ശ്രീലത ടീച്ചർ , കെ നിത്യ ടീച്ചർ , വി അൽഷി , കെ ബിന്ദു , പി കെ രേഷ്മ, സ്കൂൾ ലീഡർ യഹ്‌യ വി അറബിക്‌ ക്ലബ്ബ് കൺവീനർ ഫാത്തിമ ബിൻത് ഹാരിസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235309/soundsystemgive)