---
title: "പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ  അറസ്റ്റു ചെയ്തു"
english_title: "Pocsocase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/235311/pocsocase"
published_at: "2024-09-13T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3fda27cc33_1000026588.jpg"
keywords: []
---

# പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ  അറസ്റ്റു ചെയ്തു

> **Lead Summary:** **പരിയാരം: **നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോക്സോ കേസിൽ പോലീസ് അറസ്റ്റു ചെയ്തു. മാതമംഗലം ഏര്യം സ്വദേശി നിയാസിനെ യാണ് പരിയാരം സ്റ്റേഷൻ ഇൻസ്പെക്ടർ എം .പി വിനീഷ്കുമാർ അറസ്റ്റു ചെയ്തത്. സ്റ്റേഷൻ പരിധിയിലെ 17 കാരിയുടെ പരാതിയിലായിരുന്നു കേസ്.

## Article Content

**പരിയാരം: **നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോക്സോ കേസിൽ പോലീസ് അറസ്റ്റു ചെയ്തു. മാതമംഗലം ഏര്യം സ്വദേശി നിയാസിനെ യാണ് പരിയാരം സ്റ്റേഷൻ ഇൻസ്പെക്ടർ എം .പി വിനീഷ്കുമാർ അറസ്റ്റു ചെയ്തത്. സ്റ്റേഷൻ പരിധിയിലെ 17 കാരിയുടെ പരാതിയിലായിരുന്നു കേസ്.

ഇക്കഴിഞ്ഞ ജനുവരിയിൽ ഇൻസ്റ്റാഗ്രാം വഴിപരിചയപ്പെട്ട പെൺകുട്ടിയെ സൗഹൃദം നടിച്ച് യുവാവ് ജൂലായ് മാസത്തിലെ ഒരു ദിവസം രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും ചെയ്തതോടെയാണ് പോലീസിൽ പരാതി നൽകിയത്.പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പരിയാരം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/235311/pocsocase)